Waqf Board Amendment criticism by Pinarayi Vijayan on Kerala government
Waqf Board Amendment സംബന്ധിച്ച വിവാദം കേരള രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയാകുന്നതിനിടെ സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ശക്തമായ വിമർശനവുമായി രംഗത്തെത്തി.
വഖഫ് ബോർഡ് നിലപാടിൽ വിമർശനം | Waqf Board Amendment
#PinarayiVijayan #WaqfBoardControversy #KeralaPolitics #WaqfAmendment #OppositionLeader #KeralaGovernment #BreakingNews #KeralaNews
വഖഫ് ബോർഡ് വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേന്ദ്ര സർക്കാർ വഖഫ് നിയമഭേദഗതി പാസാക്കിയെങ്കിലും ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം ഇതിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ ഭേദഗതി അനുസരിച്ച് അമുസ്ലിങ്ങളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തിയത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ്. എന്നാൽ ആ ബിജെപി സർക്കാരുകളുടെ വഴിക്കാണ് ഇപ്പോഴത്തെ കേരള സർക്കാരും നീങ്ങുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. വിവിധ മതവിഭാഗങ്ങളുടെ ഒട്ടേറെ സ്ഥാപനങ്ങൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെന്നും, അവയുടെ മാനേജ്മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മറ്റ് മതസ്ഥർ ഇടപെടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം വിഭാഗങ്ങളുമായി ബന്ധപ്പെട്ടവരുടെ മാത്രം സംവിധാനമായ വഖഫ് ബോർഡിന്റെ മാനേജ്മെന്റിൽ അമുസ്ലിങ്ങളെ തിരുകിക്കയറ്റാനുള്ള ശ്രമമാണ് സംഘപരിവാർ നടത്തിയത്. അതാണ് നിയമഭേദഗതിയിലൂടെ ബിജെപി സർക്കാർ നടപ്പാക്കിയതെന്നും, ഇന്ന് മുസ്ലിങ്ങളാണ് ഇത്തരം നടപടി നേരിടുന്നതെങ്കിൽ നാളെ മറ്റ് മതവിഭാഗങ്ങളുടെ കാര്യത്തിലും അവർ ഇതേ നടപടി സ്വീകരിക്കുമെന്നും പിണറായി വിജയൻ മുന്നറിയിപ്പ് നൽകി.
മുൻപ് എൽ.ഡി.എഫ് സർക്കാരിന്റെ ഭരണകാലത്ത് കേന്ദ്രസർക്കാരിന്റെ ഈ ഇടപെടലിനെതിരെ യു.ഡി.എഫും ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ ആ വിവാദ നിയമം വള്ളിപുള്ളി വ്യത്യാസമില്ലാതെ നടപ്പാക്കാനാണ് തങ്ങൾ തയ്യാറാകുന്നതെന്നാണ് കേരള ഹൈക്കോടതിയിൽ ഇപ്പോഴത്തെ സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്. കോടതിയിൽ കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അഡീഷണർ സോളിസിറ്റർ ജനറലും, ഹർജിക്കാരോടും സംസ്ഥാന സർക്കാരിനോടുമുള്ള തങ്ങളുടെ യോജിപ്പ് കോടതിയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. വഖഫുമായി ബന്ധപ്പെട്ട് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചപ്പോൾ ഇടതുപക്ഷം അതിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ഈ നിയമത്തിനെതിരായി കെ.സി. വേണുഗോപാലും പാർലമെന്റിൽ നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ തങ്ങളുടെ ആ പഴയ നിലപാടുകളെല്ലാം ഇപ്പോൾ സംസ്ഥാന സർക്കാർ പൂർണ്ണമായി അവഗണിക്കുകയാണെന്നും, വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ തിരുകി കയറ്റാനുള്ള കടുത്ത വാശിയിലാണ് സംസ്ഥാന സർക്കാരെന്നും പ്രതിപക്ഷ നേതാവ് കടുത്ത ഭാഷയിൽ വിമർശിച്ചു.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Ministry of Minority Affairs സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


