Yavin Ranjith Football Journey as Kerala player heads to Iber Cup and Paris World Games
Yavin Ranjith Football Journey കേരളത്തിലെ യുവ ഫുട്ബോൾ പ്രതിഭകൾക്ക് പ്രചോദനമാകുന്ന നേട്ടമായി മാറുകയാണ്. യൂറോപ്യൻ ജൂനിയർ ടൂർണമെന്റുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യാവിൻ രഞ്ജിത്തിന്റെ മുന്നേറ്റം കായികലോകത്തിന്റെ ശ്രദ്ധ നേടുന്നു.
അന്താരാഷ്ട്ര ഫുട്ബോൾ വേദികളിലേക്ക് കേരളത്തിന്റെ യുവതാരം | Yavin Ranjith Football Journey
#KollamFootball #YavinRanjith #IberCup #ParisWorldGames2026 #ShiningStarFC #KeralaFootball #IndianFootball #ProudMoment #SportsNews
യൂറോപ്പിലെ പ്രമുഖ ജൂനിയർ അന്താരാഷ്ട്ര ഫുട്ബോൾ വേദികളിൽ മാറ്റുരയ്ക്കാൻ കൊല്ലത്തുനിന്നൊരു കൗമാര താരം കൂടി ബൂട്ടണിയുന്നു. കൊല്ലം ഉളിയക്കോവിൽ പ്രിയദർശിനി നഗർ സ്വദേശികളായ രഞ്ജിത്തിന്റെയും രഞ്ജിനിയുടെയും മകനായ യാവിൻ രഞ്ജിത്ത് (16) ആണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. പോർച്ചുഗലിൽ നടക്കുന്ന പ്രശസ്തമായ ‘ഐബെർ കപ്പ്’, ഫ്രാൻസിലെ ‘പാരീസ് വേൾഡ് ഗെയിംസ് 2026’ എന്നിവയിൽ അണ്ടർ-17 വിഭാഗത്തിലാണ് യാവിൻ കളത്തിലിറങ്ങുന്നത്. ചെന്നൈയിലെ പ്രമുഖ ക്ലബായ ‘ഷൈനിംഗ് സ്റ്റാർ എഫ്.സി’ക്ക് വേണ്ടിയാണ് ഈ 16-കാരൻ യൂറോപ്യൻ മൈതാനങ്ങളിൽ പന്ത് തട്ടുക. വിവിധ ഇതര സംസ്ഥാന ടീമുകൾക്കെതിരെ അണ്ടർ-15, അണ്ടർ-16 വിഭാഗങ്ങളിൽ കേരളത്തിനായി കാഴ്ചവെച്ച മികച്ച പ്രകടനമാണ് യാവിന് അന്താരാഷ്ട്ര കരിയറിലേക്കുള്ള വഴിതുറന്നത്.
കൊല്ലം ഉളിയക്കോവിൽ സെന്റ് മേരീസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ യാവിൻ, കൊല്ലത്തെ എഡിയുസ്പോ അക്കാദമിയിലെ കോച്ച് അഭിലാഷിന്റെ കീഴിലാണ് ആദ്യമായി ഫുട്ബോൾ പാഠങ്ങൾ പഠിച്ചത്. പിന്നീട് ചെന്നൈയിലെ കോച്ച് ജോണിന്റെ കീഴിലേക്ക് മാറിയതോടെയാണ് പ്രൊഫഷണൽ മികവിലേക്ക് ഉയർന്നത്. ജൂൺ 29-ന് വൈകിട്ട് ചെന്നൈയിൽ നിന്നും യാവിൻ ഉൾപ്പെടുന്ന ഇന്ത്യൻ സംഘം പോർച്ചുഗലിലേക്ക് തിരിക്കും. ലിസ്ബണിൽ നടക്കുന്ന ഐബെർ കപ്പിലെ അഞ്ച് മത്സരങ്ങൾക്ക് ശേഷം, ഫ്രാൻസിലെ ഏഴ് മത്സരങ്ങളുള്ള പാരീസ് വേൾഡ് ഗെയിംസിലും യാവിൻ പങ്കെടുക്കും. ഭാവിയിൽ ഫ്രാൻസുമായി ബന്ധപ്പെട്ട ബി.ബി.എ ഫുട്ബാൾ മാനേജ്മെന്റ് കോഴ്സ് ചെയ്ത് കായികരംഗത്ത് വലിയ ഉയരങ്ങൾ കീഴടക്കാനാണ് ഈ യുവതാരത്തിന്റെ ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് All India Football Federation (AIFF) സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


