White House shooting incident near security checkpoint
യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ് നടത്തിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ച് കൊലപ്പെടുത്തി. നസിർ ബെസ്റ്റ് എന്ന ഇരുപത്തിയൊന്നുകാരനാണ് വൈറ്റ് ഹൗസിന് പുറത്തുള്ള സീക്രട്ട് സർവീസ് ചെക്ക് പോയിന്റിന് സമീപം വെടിയുതിർത്തത്. ഞായറാഴ്ച 17-ാം സ്ട്രീറ്റ് നോർത്ത് വെസ്റ്റിൽ വെച്ച് വിചിത്രമായി പെരുമാറിയ ഇയാൾ തോക്കെടുത്ത് വെടിവെക്കുകയായിരുന്നു. അക്രമിയുടെ വെടിയേറ്റ് ഒരു വഴിയാത്രികന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തുടർന്ന് തോക്കുമായി നിന്ന നസിറിനെ കീഴടക്കാൻ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ തിരിച്ചു വെടിവെക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. (White House Shooting)
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
United States Secret Service
സന്ദർശിക്കാം.
കൊല്ലപ്പെട്ട നസിർ ബെസ്റ്റിന് കടുത്ത മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും, താൻ യേശുക്രിസ്തുവിന്റെ പുനരവതാരമാണെന്ന് ഇയാൾ വിശ്വസിച്ചിരുന്നതായും യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻപും വൈറ്റ് ഹൗസ് പരിസരത്ത് കറങ്ങിനടന്നിട്ടുള്ള ഇയാളെ ഗതാഗതം തടസ്സപ്പെടുത്തിയതിനും നിരോധിത മേഖലയിൽ പ്രവേശിച്ചതിനും കഴിഞ്ഞ വർഷം രണ്ട് തവണ അറസ്റ്റ് ചെയ്തിരുന്നു. അന്ന് താൻ അറസ്റ്റ് ചെയ്യപ്പെടാൻ ആഗ്രഹിച്ചിരുന്നതായും താൻ യേശുവാണെന്നുമാണ് ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്. സംഭവത്തെക്കുറിച്ച് യുഎസ് സുരക്ഷാ ഏജൻസികൾ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
ഇവിടെ കാണുക


