Vizhinjam Port Controversy over port stake transfer and political allegations
Vizhinjam Port Controversy സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും വലിയ ചർച്ചകൾക്ക് ഇടയാക്കിയിരിക്കുകയാണ്. തുറമുഖവുമായി ബന്ധപ്പെട്ട ആരോപണങ്ങളും രാഷ്ട്രീയ പ്രതികരണങ്ങളും ശക്തമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ആരോപണങ്ങൾ | Vizhinjam Port Controversy
#VizhinjamPortScam #VDSatheeshon #KKRagesh #AdaniGroup #DivyaAIyer #KeralaPolitics #CPIM #UDFGovernment #VizhinjamControversy
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളുമായി സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. വി.ഡി. സതീശൻ ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി അദാനി അധികൃതരെ രഹസ്യമായി കണ്ടതിന്റെ ഫലങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. യു.ഡി.എഫ്. സർക്കാർ അധികാരമേറ്റയുടൻ ചരിത്രത്തിലാദ്യമായി ധനകാര്യത്തോടൊപ്പം തുറമുഖ വകുപ്പും മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തത് യാദൃശ്ചികമല്ല. വിഴിഞ്ഞം പോർട്ടിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിക്കുകയും സംസ്ഥാന താത്പര്യങ്ങൾ സംരക്ഷിക്കാൻ ജാഗ്രത കാട്ടുകയും ചെയ്ത ഡോ. ദിവ്യ എസ്. അയ്യർ ഐ.എ.എസ്സിനെ തൽസ്ഥാനത്ത് നിന്ന് മാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറച്ച നിലപാടിന് മുന്നിൽ ദിവ്യ എസ്. അയ്യരെ മാറ്റാനുള്ള അദാനിയുടെ മുൻപത്തെ ശ്രമങ്ങൾ നടന്നിരുന്നില്ല. എന്നാൽ പുതിയ മുഖ്യമന്ത്രി അധികാരമേറ്റ മണിക്കൂറുകൾക്കകം അവരെ സ്ഥലം മാറ്റുകയും, പകരം തുറമുഖ കാര്യങ്ങളിൽ അനുഭവപരിജ്ഞാനമില്ലാത്ത പുതിയൊരാളെ നിയമിക്കുകയും ചെയ്തത് കോർപ്പറേറ്റ് കൊള്ളയ്ക്ക് വഴിയൊരുക്കാനാണെന്ന് കെ.കെ. രാഗേഷ് ആരോപിക്കുന്നു.
ജൂൺ 29-ന് വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ വിദേശ കമ്പനിയായ എം.എസ്.സിക്ക് കൈമാറാൻ അദാനി ഗ്രൂപ്പ് കരാറൊപ്പിട്ടത് മുഖ്യമന്ത്രിയുടെ വാക്കാൽ അനുമതിയോടെയാണെന്നാണ് കേരള സമൂഹം വിശ്വസിക്കുന്നത്. വെറും 2400 കോടി രൂപ മാത്രം നിക്ഷേപിച്ച അദാനിക്ക് ഈ ഓഹരി വിൽപനയിലൂടെ 13,000 കോടിയിലേറെ രൂപയാണ് ലാഭം കിട്ടാൻ പോകുന്നത്. ഈ വൻ ഇടപാടിൽ എത്ര കോടികളുടെ അഴിമതി പണം കൈമാറ്റം ചെയ്യപ്പെട്ടു എന്ന് വ്യക്തമാണ്. ഷിപ്പിംഗ് ഭീമന്മാരായ എം.എസ്.സി. വിഴിഞ്ഞത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതോടെ മറ്റ് കമ്പനികൾക്ക് ഇവിടെ വിലക്കേർപ്പെടുത്താനും, വിഴിഞ്ഞത്തെ വരുമാനം അദാനിയുടെ ഗുജറാത്തിലെ മുന്ദ്ര പോർട്ടിലേക്ക് മാറ്റാനും ഇത് കാരണമാകും. തുറമുഖം, ധനകാര്യം, നിയമം എന്നീ മൂന്ന് സുപ്രധാന വകുപ്പുകളും മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ കൈകാര്യം ചെയ്യുന്നതിനാൽ, സ്വന്തം ഉദ്യോഗസ്ഥരടങ്ങിയ എംപവേർഡ് കമ്മിറ്റിയെ വെച്ച് ഈ അഴിമതിക്ക് നിയമസാധുത നൽകാനാണ് അണിയറയിൽ തന്ത്രം ഒരുങ്ങുന്നത്. കേരളത്തിന്റെ ഭാവി പ്രതീക്ഷയായ വിഴിഞ്ഞം പദ്ധതി കോർപ്പറേറ്റുകൾക്ക് അടിയറവെച്ച യു.ഡി.എഫ്. സർക്കാരിനെതിരെ അതിശക്തമായ ജനരോഷം ഉയരുമെന്നും രാഗേഷ് മുന്നറിയിപ്പ് നൽകി.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Vizhinjam International Seaport സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


