VDSatheesan Vehicle Modification statement
നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ കേരളത്തിലെ യുവാക്കളുടെയും വ്ലോഗർമാരുടെയും ഇടയിൽ വലിയ തരംഗം സൃഷ്ടിച്ച ഒന്നായിരുന്നു വി.ഡി. സതീശന്റെ ‘പിള്ളേര് മോഡിഫൈ ചെയ്യട്ടെ’ എന്ന സോഷ്യൽ മീഡിയ റീൽ. അപകടകരമല്ലാത്ത രീതിയിൽ വാഹനങ്ങളിൽ നടത്തുന്ന മോഡിഫിക്കേഷനുകൾ അനുവദിക്കുമെന്ന യു.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ റീലിലൂടെ പങ്കുവെച്ചത്. പോസ്റ്റ് ചെയ്ത് 24 മണിക്കൂറിനകം 50 ലക്ഷത്തിലധികം ആളുകൾ കണ്ട ആ റീൽ യുവാക്കൾക്കിടയിൽ വലിയ ചർച്ചയായിരുന്നു. പ്രളയകാലത്ത് വണ്ടികളുമായി വന്ന് രക്ഷാപ്രവർത്തനം നടത്തിയ ചെറുപ്പക്കാരെ പിന്നീട് ആർ.ടി.ഒ ഉദ്യോഗസ്ഥർ വേട്ടയാടിയ പശ്ചാത്തലത്തിലാണ് യു.ഡി.എഫ് ഈ വിഷയം ഗൗരവമായി എടുത്തതെന്നും, ചെറുപ്പക്കാരുടെ ഇത്തരം ആഗ്രഹങ്ങളെ തല്ലിക്കെടുത്തരുതെന്നും അന്ന് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. (VDSatheesan Vehicle Modification)
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Indian National Congress
സന്ദർശിക്കാം.
ഇപ്പോഴിതാ, കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ച ശേഷവും താൻ അന്ന് നൽകിയ വാക്ക് മാറ്റില്ലെന്ന് കട്ടായം പറയുകയാണ് വി.ഡി. സതീശൻ. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ അപ്രതീക്ഷിത ചോദ്യത്തിന്, തന്റെ പ്രശസ്തമായ ആ കുസൃതിച്ചിരിയോടെയാണ് അദ്ദേഹം മറുപടി നൽകിയത്. “പറഞ്ഞിട്ടുണ്ടെങ്കിൽ അത് നടക്കും, പറഞ്ഞതൊക്കെ നടത്താനാണ് ഞങ്ങൾ വന്നിരിക്കുന്നത്” എന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇത് വെറും വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതല്ലെന്നും ജനാഭിലാഷങ്ങളെയും ചെറുപ്പക്കാരുടെ ആഗ്രഹങ്ങളെയും യാഥാർത്ഥ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു. പുതിയ മുഖ്യമന്ത്രിയുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിലെ വണ്ടിക്കമ്പക്കാരായ ചെറുപ്പക്കാർക്കിടയിൽ വലിയ ആവേശമാണ് ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്നത്.
ഇവിടെ കാണുക


