Varkala Kidnap Assault case involving arrest of three accused by Kerala Police
Varkala Kidnap Assault കേസിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. സംഭവത്തിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതോടെ മുഖ്യപ്രതിക്കായുള്ള തിരച്ചിലും വ്യാപകമായി തുടരുന്നു.
വർക്കലയിലെ ക്രൂര മർദ്ദനക്കേസ് അന്വേഷണം | Varkala Kidnap Assault
#VarkalaNews #CrimeNews #KeralaPolice #GoonAttack #VarkalaProtest #ChitharaPolice #KeralaNews
മകളെ വിവാഹം കഴിപ്പിച്ചു നൽകാത്തതിന്റെ പകപോക്കാൻ ഗൃഹനാഥനെയും മകനെയും ഫോണിൽ വിളിച്ചുവരുത്തി ആൾതാമസമില്ലാത്ത വീട്ടിലിട്ട് അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിലായി. വർക്കല വടശേരിക്കോണം സ്വദേശികളായ അനിൽകുമാർ, മകൻ അച്ചു എന്നിവർക്കാണ് ക്രൂരമർദ്ദനമേറ്റത്. സംഭവത്തിനുശേഷം കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വേഷമാറി ഒളിവിൽ കഴിഞ്ഞിരുന്ന ആരോമൽ, ലാൽകൃഷ്ണൻ, അരുൺ എന്നിവരെ ചിതറ പൊലീസാണ് പിടികൂടിയത്. എന്നാൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മുഖ്യസൂത്രധാരൻ വെള്ളല്ലൂർ സ്വദേശി സുധീഷ് ഇപ്പോഴും ഒളിവിലാണ്. പിടിയിലായ പ്രതികളെ ഏറ്റുവാങ്ങാൻ വർക്കല പൊലീസ് തിരിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും.
രണ്ടു വർഷം മുമ്പ് അനിൽകുമാറിന്റെ മകളെ വിവാഹം കഴിക്കാൻ സുധീഷ് ആലോചനയുമായി എത്തിയെങ്കിലും, സ്വന്തം പിതാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചതടക്കമുള്ള ഇയാളുടെ ക്രിമിനൽ പശ്ചാത്തലം കാരണം കുടുംബം പിന്മാറുകയായിരുന്നു. എന്നാൽ അടുത്ത മാസം പെൺകുട്ടിയുടെ വിവാഹം മറ്റൊരാളുമായി നടക്കാൻ പോകുന്നു എന്നറിഞ്ഞതോടെയാണ് സുധീഷ് പകവീട്ടാൻ പദ്ധതിയിട്ടത്. ജൂലൈ 16-ന് പണി വാഗ്ദാനം ചെയ്ത് അനിൽകുമാറിനെ വിളിച്ചുവരുത്തുകയും ഗ്ലാസ് പാളികൾ കൊണ്ട് ശബ്ദം പുറത്തുവരാത്ത രീതിയിൽ സജ്ജീകരിച്ച ‘ഇടിമുറിയിൽ’ വെച്ച് ചങ്ങലയിൽ ബന്ധിച്ച് ബോധം മറയുംവരെ മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് അനിൽകുമാറിന് അപകടം പറ്റിയെന്ന് വിശ്വസിപ്പിച്ച് മകൻ അച്ചുവിനെയും ഇവിടേക്ക് എത്തിച്ച ശേഷം പ്ലെയർ കൊണ്ട് വിരലുകൾ ഞെരിച്ചു മുറിവേൽപ്പിക്കുന്നതടക്കം മൃഗീയമായ പീഡനത്തിനിരയാക്കി.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Kerala Police സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


