Vamanapuram River accident during Ponmudi trip
തിരുവനന്തപുരത്ത് പൊന്മുടി യാത്രയ്ക്കിടെ വാമനപുരം ആറ്റിൽ വീണ് ടെക്നോപാർക്ക് ജീവനക്കാരി മുങ്ങിമരിച്ചു. കമലേശ്വരം മണക്കാട് സ്വദേശിനി അനുപമ (26) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ വിതുര ചന്തമുക്ക് താവയ്ക്കൽ കടവിലായിരുന്നു അപകടം. എട്ടംഗ സുഹൃത്തുക്കളുടെ സംഘത്തോടൊപ്പം പൊന്മുടിയിലേക്ക് ഇരുചക്ര വാഹനങ്ങളിൽ പോകുന്നതിനിടെയാണ് അനുപമ ഉൾപ്പെടെയുള്ളവർ താവയ്ക്കൽ കടവ് സന്ദർശിക്കാനിറങ്ങിയത്. (Vamanapuram River Accident)
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Kerala Police
സന്ദർശിക്കാം.
ആറ്റിലെ വെള്ളച്ചാട്ടത്തിന് സമീപമുള്ള പാറക്കെട്ടിലൂടെ മുന്നോട്ട് നടക്കുന്നതിനിടെ അനുപമയും സുഹൃത്ത് ശ്രുതിയും അബദ്ധത്തിൽ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടൻ തന്നെ ശ്രുതിയെ രക്ഷപെടുത്തിയെങ്കിലും അനുപമ ശക്തമായ ഒഴുക്കിൽപ്പെട്ട് വെള്ളച്ചാട്ടത്തിലേക്ക് മുങ്ങിത്താണു. നാട്ടുകാർ ചേർന്ന് ഉടൻ തന്നെ കരയ്ക്കെത്തിച്ച് വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതയായ പ്രിയയാണ് അമ്മ. സഹോദരൻ: വൈശാഖൻ.
ഇവിടെ കാണുക


