Vaibhav World Record as Vaibhav Suryavanshi scores fastest fifty in List A cricket
Vaibhav World Record നേട്ടത്തോടെ ഇന്ത്യൻ ക്രിക്കറ്റിലെ പുതുതലമുറ പ്രതിഭകളിൽ ശ്രദ്ധേയനായി മാറിയിരിക്കുകയാണ് വൈഭവ് സൂര്യവൻശി. ലിസ്റ്റ് എ ക്രിക്കറ്റിൽ ചരിത്രം കുറിച്ച പ്രകടനമാണ് യുവതാരം പുറത്തെടുത്തത്.
ലിസ്റ്റ് എ ക്രിക്കറ്റിൽ പുതിയ ചരിത്രം | Vaibhav World Record
#VaibhavSuryavanshi #WorldRecord #FastestFifty #IndianCricket #ListACricket #CricketNews #SportsUpdate
ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു കൊണ്ട് റെക്കാഡ് പുസ്തകങ്ങൾ തിരുത്തിക്കുറിച്ച് ഇന്ത്യൻ യുവവിസ്മയം വൈഭവ് സൂര്യവൻശി. ശ്രീലങ്ക എ ടീമിനെതിരായ ട്രൈനേഷൻ പരമ്പരയുടെ ഫൈനലിൽ വെറും 11 പന്തുകളിൽ നിന്നാണ് ഈ പതിനഞ്ചുകാരൻ അർദ്ധസെഞ്ച്വറി തികച്ചത്. ലിസ്റ്റ് എ അഥവാ ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ച്വറിയാണിത്. ദംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ശ്രീലങ്കൻ ബൗളിംഗ് നിരയെ അക്ഷരാർത്ഥത്തിൽ തല്ലിച്ചതച്ച വൈഭവ്, 12 പന്തിൽ അർദ്ധസെഞ്ച്വറി നേടിയ മുൻ ശ്രീലങ്കൻ താരം കൗശല്യ വീരരത്നെയുടെ 21 വർഷം പഴക്കമുള്ള റെക്കാഡാണ് ഇതോടെ പഴങ്കഥയാക്കിയത്.
മറ്റൊരു വമ്പൻ ലോകറെക്കാഡിന് തൊട്ടരികെ എത്തിയ ശേഷമാണ് വൈഭവ് സൂര്യവൻശി കൂടാരം കയറിയത്. നേരിട്ട 29 പന്തിൽ 94 റൺസെടുത്ത് നിൽക്കെ താരം പുറത്താകുകയായിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി എന്ന ഓസ്ട്രേലിയൻ താരം ജേക്ക് ഫ്രേസർ മക്ഗൂർക്കിന്റെ റെക്കാഡ് (29 പന്തിൽ സെഞ്ച്വറി) മറികടക്കാൻ വൈഭവിന് ഒരൊറ്റ പന്തിന്റെ അവസരമുണ്ടായിരുന്നെങ്കിലും 29-ാം പന്തിൽ താരം ക്യാച്ച് നൽകി പുറത്താവുകയായിരുന്നു. ഇതോടെ ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ ലിസ്റ്റ് എ സെഞ്ച്വറി എന്ന റെക്കാഡ് വൈഭവിന് നേരിയ വ്യത്യാസത്തിൽ നഷ്ടമായി. 2025ലെ വിജയ് ഹസാരെ ട്രോഫിയിൽ 32 പന്തിൽ സെഞ്ച്വറി നേടിയ സാക്കിബുൽ ഗനിയുടെ പേരിലാണ് നിലവിൽ ആ റെക്കാഡ്. സെഞ്ച്വറി നഷ്ടമായെങ്കിലും ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ച്വറി എന്ന ലോക റെക്കാഡ് ഇനി ഈ ഇന്ത്യൻ യുവതാരത്തിന് സ്വന്തം.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് International Cricket Council (ICC) സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


