US Iran Talks Big

1979-ന് ശേഷം ആദ്യമായി അമേരിക്കയും ഇറാനും തമ്മിലുള്ള ഉന്നതതല നയതന്ത്ര ചർച്ചകൾക്ക് ഇസ്ലാമാബാദ് വേദിയാകുന്നു. പാകിസ്താന്റെ മധ്യസ്ഥതയിൽ നടക്കുന്ന ത്രികക്ഷി ചർച്ചകൾ നിർണ്ണായക ഘട്ടത്തിലാണ്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്, പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ എന്നിവരടങ്ങുന്ന അമേരിക്കൻ സംഘവും, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഘാലിബാഫിന്റെ നേതൃത്വത്തിലുള്ള ഇറാനിയൻ സംഘവുമാണ് ചർച്ചകളിൽ പങ്കെടുക്കുന്നത്. പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായുള്ള പ്രാരംഭ ചർച്ചകൾക്ക് ശേഷമാണ് പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയത്. സൈനിക മേധാവി അസിം മുനീറും ചർച്ചകളുടെ ഭാഗമാണ്. സാമ്പത്തിക, സൈനിക, ആണവ വിഷയങ്ങൾ വിദഗ്ധ തലത്തിൽ ചർച്ച ചെയ്യുന്നതായി ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. ചർച്ചകൾ ഒരു ദിവസം കൂടി നീളാൻ സാധ്യതയുണ്ടെന്നാണ് സൂചന. അതേസമയം, ഹോർമുസ് കടലിടുക്കിൽ യുഎസ് യുദ്ധക്കപ്പൽ പ്രവേശിക്കാൻ ശ്രമിച്ചെന്നും ഇറാൻ സൈന്യത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് പിൻവാങ്ങിയെന്നും ഇറാനിയൻ അധികൃതർ വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാൽ കർശന നിയന്ത്രണങ്ങളോടെ സെറീന ഹോട്ടലിൽ അടച്ചിട്ട മുറികളിലാണ് ചർച്ചകൾ പുരോഗമിക്കുന്ന

About The Author


