Toppi Cyber Case investigation by Aluva Rural Cyber Police
Toppi Cyber Case അന്വേഷണത്തിൽ നിർണായക നടപടികളുമായി ആലുവ റൂറൽ സൈബർ പൊലീസ് മുന്നോട്ട് പോവുകയാണ്. കേസിലെ അന്വേഷണത്തിന്റെ ഭാഗമായി പ്രതിക്കെതിരായ നിയമനടപടികൾ കൂടുതൽ ശക്തമാക്കുന്ന ഘട്ടത്തിലാണ് അധികൃതർ.
സൈബർ അന്വേഷണത്തിൽ നിർണായക നടപടി | Toppi Cyber Case
#Toppi #YouTuberToppi #KeralaPolice #AluvaCyberPolice #CyberCrime #SocialMediaCase #KeralaNews
ആലുവ: സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ വിവാദ യൂട്യൂബർ ‘തൊപ്പി’ എന്ന നിഹാദിനെതിരെ അന്വേഷണം കടുപ്പിച്ച് ആലുവ റൂറൽ സൈബർ പൊലീസ്. പ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്ന് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കാനുള്ള നടപടികളിലാണ് പൊലീസ്. കേസിൽ മൊഴി രേഖപ്പെടുത്താൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നിഹാദിന്റെ സുഹൃത്തുക്കൾക്ക് പൊലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും ഇവർ ഇതുവരെ ഹാജരായിട്ടില്ല. തൊപ്പിക്കും സമാനമായ രീതിയിൽ നോട്ടീസ് നൽകിയിരുന്നെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിന് പിന്നാലെ പ്രതി ഒളിവിൽ പോയതായാണ് വിവരം. നിലവിൽ നിഹാദ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയെ കോടതിയിൽ ശക്തമായി എതിർത്ത് പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് നിഹാദിനെതിരെ കേസെടുത്തത്. നിഹാദിന്റെ വിവിധ സമൂഹമാധ്യമ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് സൈബർ പൊലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് സുഹൃത്തുക്കളുടെ നഗ്നവീഡിയോ ഇയാൾ പോസ്റ്റ് ചെയ്തതായി കണ്ടെത്തിയതും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതും. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് പിന്നിൽ ബ്ലാക്ക്മെയിലിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നടന്നിട്ടുണ്ടോ എന്നതടക്കമുള്ള വിഷയങ്ങളിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Kerala Police Cyberdome സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


