Thrissur BJP Black Money allegation involving former BJP office secretary
Thrissur BJP Black Money ആരോപണം കേരള രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളാണ് മുൻ ഓഫീസ് സെക്രട്ടറി മാധ്യമങ്ങൾക്കു മുന്നിൽ ഉന്നയിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ | Thrissur BJP Black Money
#ThrissurBJP #BlackMoneyControversy #BJPKerala #RajeevChandrasekhar #KeralaPolitics #ThrissurNews #BreakingNews #KeralaNews #PoliticalControversy
തിരഞ്ഞെടുപ്പ് കാലത്ത് കോടികളുടെ കള്ളപ്പണം തൃശൂരിലെ ബി.ജെ.പി ഓഫീസിലെത്തിയതായി ഗുരുതര വെളിപ്പെടുത്തൽ. ബി.ജെ.പി തൃശൂർ മുൻ ഓഫീസ് സെക്രട്ടറി അക്ഷയ് ആണ് മാധ്യമങ്ങൾക്ക് മുന്നിൽ ആരോപണവുമായി രംഗത്തെത്തിയത്.
തിരഞ്ഞെടുപ്പ് ഫണ്ടെന്ന പേരിലാണ് ഓഫീസിലേക്ക് പണമെത്തിയതെന്നും ബി.ജെ.പി സംഘടനാ സെക്രട്ടറി കെ.പി. സുരേഷ്, മുരളി കൊളങ്ങാട്ട്, ഡ്രൈവർ രാജേഷ് എന്നിവരാണ് പണം കൈകാര്യം ചെയ്തതെന്നും അക്ഷയ് പറഞ്ഞു. ആദ്യം ഗാന്ധിനഗറിലെ ഒരു വീട്ടിൽ സൂക്ഷിച്ച പണത്തിൽ നിന്ന് ഒരു കോടി രൂപ തമിഴ്നാട് രജിസ്ട്രേഷൻ വാഹനത്തിൽ കൊടുത്തയച്ചു. പിന്നീട് രണ്ട് ദിവസത്തിന് ശേഷം അവിടെനിന്ന് 17 ചാക്ക് പണം ബി.ജെ.പി ഓഫീസിലെ സംഘടനാ സെക്രട്ടറിയുടെ മുറിയിലെത്തിച്ചെന്നും അക്ഷയ് വെളിപ്പെടുത്തി.
ഏകദേശം 25 കോടിയോളം രൂപ ഓഫീസിലെത്തിയതായാണ് കരുതുന്നത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് രണ്ട് ദിവസം മുൻപ് ഈ പണം പുറത്തേക്ക് കടത്തി. ഇതിന് ശേഷം തൃശൂർ ഓഫീസിലെ സി.സി.ടി.വിയിലെ ഡി.വി.ആർ മാറ്റി പുതിയത് സ്ഥാപിക്കുകയും സി.സി.ടി.വി ഓഫ് ചെയ്യാൻ തന്നോട് ആവശ്യപ്പെടുകയും ചെയ്തു.
കാര്യങ്ങൾ പുറത്തറിഞ്ഞതോടെ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു. തൃശൂരിലെ ബി.ജെ.പി ഓഫീസിൽ നടന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് ഇ-മെയിൽ വഴി പരാതി നൽകിയിട്ടുണ്ടെന്നും അക്ഷയ് മാധ്യമങ്ങളോട് വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Election Commission of India സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


