Thanga Natchathiram 2026 Row

തമിഴ് രാഷ്ട്രീയത്തിലെ സമകാലിക സാഹചര്യങ്ങളെ ആക്ഷേപഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ‘തങ്ക നക്ഷത്രം 2026’ (TN 2026) വിവാദങ്ങൾക്കിടെ ഗൾഫ് നാടുകളിൽ പ്രദർശനം തുടങ്ങി. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും, സിനിമയുടെ കഥ ഒരു വർഷം മുൻപേ പൂർത്തിയാക്കിയതാണെന്നും നിർമാതാക്കളായ കണ്ണൻ രവിയും ദീപക് രവിയും വ്യക്തമാക്കി. ചിത്രത്തിലെ നായകൻ നാട്ടി നടരാജിന്റെ കഥാപാത്രത്തിന് ടി.വി.കെ നേതാവ് വിജയിനോട് സാമ്യമുണ്ടെന്നാരോപിച്ച് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നിലവിലുണ്ടായിരുന്നെങ്കിലും ചിത്രം യു.എ.ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ റിലീസ് ചെയ്തു. കണ്ണൻ രവി ഗ്രൂപ്പിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിൽ തമ്പി രാമയ്യ, എം.എസ്. ഭാസ്കർ, യാഷിക ആനന്ദ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ദർബൂക ശിവ സംഗീതവും, പി.ജി. മുത്തയ്യ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. സിനിമയെ സിനിമയായി മാത്രം കാണണമെന്നും പ്രേക്ഷകർ ചിത്രം മികച്ച രീതിയിൽ സ്വീകരിക്കുമെന്നും അണിയറപ്രവർത്തകർ പ്രതീക്ഷ പ്രകടിപ്പിച്ചു.

About The Author


