Malappuram Poll Rigging Shock
മലപ്പുറം ജില്ലാ കളക്ടർ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചതായി ആരോപിച്ച് യുഡിഎഫ് രംഗത്ത്. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ച് സ്ട്രോങ് റൂം തുറക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയെന്നാണ് യുഡിഎഫ് ജില്ലാ ചെയർമാൻ കെ.പി. അബ്ദുൽ മജീദിന്റെ ആരോപണം. വോട്ടെണ്ണുന്ന ദിവസം മാത്രമാണ് സ്ട്രോങ് റൂം തുറക്കാൻ നിയമപരമായ അനുമതിയുള്ളത്. ഈ ചട്ടം നിലനിൽക്കെ, യാതൊരു മുന്നറിയിപ്പുമില്ലാതെ കളക്ടർ സ്ട്രോങ് റൂം പരിശോധിക്കാൻ നിർദ്ദേശം നൽകിയത് ദുരൂഹമാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കളക്ടർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് സുതാര്യതയെ ബാധിക്കുന്ന ഗുരുതരമായ വീഴ്ചയാണ് കളക്ടറുടെ ഭാഗത്തുനിന്നുണ്ടായതെന്ന നിലപാടിലാണ് യുഡിഎഫ്.


