Snake Bite Ritual Shock

ഉത്തർപ്രദേശിലെ അമ്രോഹയിൽ മന്ത്രവാദിയുടെ നിർദ്ദേശപ്രകാരം ചികിത്സ കിട്ടാതെ 13കാരന് ദാരുണാന്ത്യം. പാമ്പു കടിയേറ്റതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം കുടുംബം മന്ത്രവാദിയെ സമീപിക്കുകയായിരുന്നു. ഗംഗാ നദിയിൽ മുക്കി നിർത്തിയാൽ കുട്ടി സുഖപ്പെടുമെന്ന മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ച്, 12 മണിക്കൂറോളം മുളവടികളിൽ കെട്ടി കുട്ടിയെ നദിയിൽ താഴ്ത്തി വെച്ചു. ദീർഘനേരത്തെ ‘ചികിത്സ’യ്ക്ക് ശേഷം കുട്ടി അനങ്ങാതെ വന്നപ്പോഴാണ് വീട്ടുകാർ ആശുപത്രിയിലെത്തിച്ചത്. മരണം സ്ഥിരീകരിച്ചതിന് പിന്നാലെ തെളിവ് നശിപ്പിക്കാൻ മൃതദേഹം ഗംഗയിലേക്ക് എറിയാനും കുടുംബം ശ്രമിച്ചതായി റിപ്പോർട്ടുകളുണ്ട്. കുട്ടിയെ മുളവടിയിൽ കെട്ടി നദിയിൽ നിർത്തിയിരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അന്ധവിശ്വാസം മൂലം ഒരു കുരുന്നിന്റെ ജീവൻ നഷ്ടമായ സംഭവം വലിയ നടുക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്.

About The Author


