Dead venomous snake found inside blanket in Kerala home
കുന്നത്തൂർ നെടിയവിളയിൽ ഉറക്കത്തിനിടെ പുതപ്പിനുള്ളിൽ പാമ്പ് കയറിയിട്ടും വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നെടിയവിള അമ്പലം ജങ്ഷനു സമീപം വാടകവീട്ടിൽ താമസിക്കുന്ന വീട്ടമ്മയാണ് മരണത്തെ മുഖാമുഖം കണ്ട് തിരിച്ചെത്തിയത്. രാത്രി നിലത്ത് പായ വിരിച്ചു കിടന്നുറങ്ങിയ ഇവർ, രാവിലെ എഴുന്നേറ്റ് പുതപ്പ് മടക്കാൻ തുടങ്ങിയപ്പോഴാണ് അതിനുള്ളിൽ ചത്ത നിലയിൽ പാമ്പിൻകുഞ്ഞിനെ കണ്ടത്. വിഷമുള്ള ഇനത്തിൽപ്പെട്ട പാമ്പ് ഉറക്കത്തിനിടെ പുതപ്പിനുള്ളിൽ ഇഴഞ്ഞുകയറിയതാകാമെന്നാണ് കരുതുന്നത്. ഉറക്കത്തിൽ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോൾ ശരീരഭാരം കൊണ്ട് പാമ്പ് ചത്തുപോയതാകാമെന്ന് വീട്ടമ്മ പറയുന്നു. ദേഹത്ത് ചെറിയ പാട് കണ്ടതിനെത്തുടർന്ന് ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അത് പാമ്പ് കടിച്ചതല്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഒരു രാത്രി മുഴുവൻ വിഷപ്പാമ്പിന് മുകളിൽ കിടന്നിട്ടും കടിയേൽക്കാതെ രക്ഷപ്പെട്ട വീട്ടമ്മയുടെ അനുഭവം കേട്ട് അമ്പരന്നിരിക്കുകയാണ് നാട്ടുകാർ. കൂടുതൽ വിവരങ്ങൾ media7news.com-ൽ വായിക്കുക. ഔദ്യോഗിക വിവരങ്ങൾക്ക് Directorate of Health Services Kerala സന്ദർശിക്കാം.


