SFI Student Protest at Malayalam University campus
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മലയാള സർവ്വകലാശാലയിലേക്ക് എസ്.എഫ്.ഐ (SFI Student Protest) നടത്തിയ മാർച്ചിൽ കടുത്ത സംഘർഷം. സർവ്വകലാശാല കവാടത്തിന് മുന്നിൽ വെച്ച് പ്രവർത്തകരെ പൊലീസ് തടഞ്ഞതോടെയാണ് സ്ഥിതിഗതികൾ വഷളായത്. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച വിദ്യാർത്ഥികളും പൊലീസും തമ്മിൽ തെരുവിൽ കടുത്ത ഉന്തും തള്ളുമുണ്ടായി. ക്യാമ്പസിനുള്ളിലെ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്കെതിരെയും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുമാണ് സംഘടന മാർച്ചുമായി എത്തിയത്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Thunchath Ezhuthachan Malayalam University
സന്ദർശിക്കാം.
സ്ഥലത്ത് വലിയ രീതിയിയിലുള്ള പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ബലപ്രയോഗത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ റോഡിൽ ഇരുന്ന് മുദ്രാവാക്യം വിളികളുമായി പ്രതിഷേധം തുടരുകയാണ്. സംഘർഷാവസ്ഥ കണക്കിലെടുത്ത് സർവ്വകലാശാല പരിസരത്ത് ഇപ്പോഴും കടുത്ത ജാഗ്രത തുടരുന്നു. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് എസ്.എഫ്.ഐയുടെ തീരുമാനം.
ഇവിടെ കാണുക


