Sajini Pavithran Malayalam writer portrait obituary news
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവും പ്രമുഖ എഴുത്തുകാരിയുമായ സജിനി പവിത്രൻ (പി.സി. സരോജിനി അമ്മ – 84) അന്തരിച്ചു. ചെങ്ങന്നൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പലായിരുന്നു. ദേശീയ അവാർഡ് നേടിയ ‘തിങ്കളാഴ്ച നല്ല ദിവസം’ ഉൾപ്പെടെ മൂന്ന് സിനിമകൾക്ക് കഥയെഴുതിയിട്ടുണ്ട്. സജിനി രചിച്ച ‘അമ്മയ്ക്ക് വേണ്ടി’ എന്ന റേഡിയോ നാടകമാണ് പത്മരാജൻ സിനിമയാക്കിയത്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Sahitya Akademi
സന്ദർശിക്കാം.
1991-ൽ ബാലസാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, 1997-ൽ പുനരാഖ്യാനത്തിനുള്ള സംസ്ഥാന അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കഥ, കവിത, നാടകം, തിരക്കഥ എന്നീ മേഖലകളിൽ ഒട്ടേറെ മികച്ച രചനകൾ സമ്മാനിച്ച അവർ ചെങ്ങന്നൂർ സ്വദേശിയാണ്. സംസ്കാരം ബുധനാഴ്ച വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിൽ നടക്കും.


