Riyas ED raid political response
വസതിയിലെ ഇഡി പരിശോധനയ്ക്ക് പിന്നാലെ കേന്ദ്ര സർക്കാരിനും ഇഡിക്കുമെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസ്. “തല പോയാലും നിന്ന് പോരാടും എന്ന് കരുതിയാണ് ഈ പാർട്ടിയിൽ പ്രവർത്തിക്കുന്നത്, ഞങ്ങളെപ്പോലുള്ള കമ്മ്യൂണിസ്റ്റുകാരെ പേടിപ്പിക്കാൻ ഇങ്ങോട്ട് വരേണ്ട” എന്ന് റിയാസ് തുറന്നടിച്ചു (Riyas ED Raid). കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ഇത്തരം ഭീഷണികൾക്ക് മുന്നിൽ സി.പി.എം വഴങ്ങില്ലെന്നും രാഷ്ട്രീയ പ്രതിസന്ധികളെ നേരിട്ട് തന്നെ പാർട്ടി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട്ടെ വീട്ടിൽ റെയ്ഡ് പൂർത്തിയായതിന് പിന്നാലെയാണ് ഇഡി നടപടികളെയും കേന്ദ്ര നീക്കങ്ങളെയും പൂർണ്ണമായി തള്ളിക്കൊണ്ട് മുഹമ്മദ് റിയാസ് രംഗത്തെത്തിയത്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Enforcement Directorate
സന്ദർശിക്കാം.
തിരുവനന്തപുരത്ത് ഇഡി റെയ്ഡ് കഴിഞ്ഞ് പുറത്തെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്താണ് പാർട്ടി പ്രവർത്തകരെ അഭിമുഖീകരിച്ചത്. റെയ്ഡിന് പിന്നാലെ ഇഡി വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായതിനെ തുടർന്ന് പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ വന്ന പോലീസിനെ പാർട്ടി ഓഫീസിൽ കയറാൻ അനുവദിക്കില്ലെന്ന് നേതാക്കൾ പ്രഖ്യാപിച്ചതോടെ വൻ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ മൗനം പാലിച്ച് ഒഴിഞ്ഞുമാറുമ്പോൾ, ഡൽഹിയിൽ എം.എ ബേബി അടക്കമുള്ള നേതാക്കൾ അറസ്റ്റ് വരിച്ചതും സംസ്ഥാനത്താകെ മുഖ്യമന്ത്രിയുടെ ഫ്ലക്സ് ബോർഡുകൾ വലിച്ചുകീറിയുള്ള സി.പി.എം പ്രതിഷേധവും രാഷ്ട്രീയ പോരാട്ടം കടുപ്പിച്ചിരിക്കുകയാണ്.
ഇവിടെ കാണുക


