RBI Currency Chest Theft involving Bank of Baroda employee
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ.) സുരക്ഷിത സംഭരണസൗകര്യമായ കറൻസി ചെസ്റ്റിൽ നിന്ന് 8.7 കോടി രൂപ മോഷ്ടിച്ച കേസിൽ പൊതുമേഖലാ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ. ബാങ്ക് ഓഫ് ബറോഡയിലെ പണം സൂക്ഷിപ്പ് ചുമതലക്കാരനായ ഹർസിദ്ധ കഡിയാറാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജനുവരി 13-ന് രണ്ട് കരാർത്തൊഴിലാളികളുടെ സഹായത്തോടെ ഇരുമ്പുപെട്ടികളിലാക്കിയാണ് ഇയാൾ പണം കടത്തിയത്. തുടർന്ന് ആർക്കും സംശയം തോന്നാതിരിക്കാൻ ഏപ്രിൽ 20 വരെ ഇയാൾ ജോലിയിൽ തുടരുകയും, അതിനുശേഷം ദീർഘകാല അവധിയിൽ പ്രവേശിക്കുകയുമായിരുന്നു. മോഷ്ടിച്ച പണം ഇയാൾ സ്വത്തുക്കൾ വാങ്ങാനും ക്രിപ്റ്റോ കറൻസി നിക്ഷേപങ്ങൾക്കുമായി മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. (RBI Currency Chest Theft)
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Reserve Bank of India
സന്ദർശിക്കാം.
ഇയാൾക്ക് ശേഷം പുതിയ ചുമതലക്കാരൻ എത്തിയപ്പോൾ നടത്തിയ ഓഡിറ്റിലാണ് കോടികളുടെ കുറവ് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ സി.സി.ടി.വി. പരിശോധനയിൽ പ്രതി ജനുവരി 13-ന് ബാങ്കിലെത്തി പെട്ടികളുമായി മടങ്ങുന്ന ദൃശ്യങ്ങൾ വ്യക്തമായി. മോഷണം ആരും അറിയാതിരിക്കാൻ ആർ.ബി.ഐ.യുടെ പോർട്ടലിൽ കഡിയാർ വ്യാജ ബാലൻസ് സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്തിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. അറസ്റ്റിലായ പ്രതിയുടെ കാറിൽ നിന്ന് 2.2 കോടി രൂപ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഇവിടെ കാണുക


