Chennithala Home Ministry demand in UDF talks
തിരുവനന്തപുരം: കേരളത്തിൽ യു.ഡി.എഫ് പുതിയ സർക്കാർ രൂപീകരിക്കാനിരിക്കെ കോൺഗ്രസിനുള്ളിലെ തർക്കങ്ങൾ പരിഹരിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് എത്തുന്നതായി സൂചന. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾക്കൊടുവിൽ വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിനെത്തുടർന്ന് പാർട്ടിയിൽ നേരിയ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. (Ramesh Chennithala Cabinet) എന്നാൽ, കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ചെന്നിത്തലയുടെ വസതിയിലെത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ കൂടിക്കാഴ്ചയോടെയാണ് കോൺഗ്രസ് ക്യാമ്പിലെ മഞ്ഞുരുകിയത്. കൂടിക്കാഴ്ചയ്ക്കിടെ സതീശൻ അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുകയും തനിക്ക് എന്നും വഴിവിളക്കായ നേതാവാണ് ചെന്നിത്തലയെന്ന് മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Indian National Congress
സന്ദർശിക്കാം.
മന്ത്രിസ്ഥാനം സംബന്ധിച്ച് യാതൊരുവിധ മുൻധാരണകളോ ഉപാധികളോ തനിക്കില്ലെന്നും, അന്തിമ തീരുമാനം പാർട്ടിയാണ് കൈക്കൊള്ളേണ്ടതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മന്ത്രിസഭാ രൂപീകരണവും വകുപ്പ് വിഭജനവും പൂർണ്ണമായും മുഖ്യമന്ത്രിയുടെ സവിശേഷാധികാരമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്യുകയും സതീശന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ചെന്നിത്തല കാബിനറ്റ് പദവിയിലേക്ക് എത്തുന്നതിൽ കോൺഗ്രസ് നേതൃത്വത്തിൽ അന്തിമ ധാരണയായെങ്കിലും അദ്ദേഹം ഏത് വകുപ്പ് കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. വരും ദിവസങ്ങളിൽ ഹൈക്കമാൻഡിന്റെയും കെ.പി.സി.സി നേതൃത്വത്തിന്റെയും സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചകൾക്ക് ശേഷമേ വകുപ്പുകളുടെ കാര്യത്തിൽ കൃത്യമായ തീരുമാനമുണ്ടാകൂ.
ഇവിടെ കാണുക


