Pulsar Suni Bail Plea hearing at Kerala High Court
Pulsar Suni Bail Plea സംബന്ധിച്ച ഹൈക്കോടതി നടപടികൾ കേസിൽ വീണ്ടും ശ്രദ്ധ നേടുകയാണ്. ജാമ്യാപേക്ഷയെ എതിർത്തുള്ള സർക്കാരിന്റെയും അതിജീവിതയുടെയും വാദങ്ങൾ കോടതി വിശദമായി പരിഗണിച്ച ശേഷമാണ് ഹർജി വിധി പറയാനായി മാറ്റിയത്.
ഹൈക്കോടതിയിൽ ജാമ്യാപേക്ഷയ്ക്കെതിരായ വാദങ്ങൾ | Pulsar Suni Bail Plea
#ActressAttackCase #PulsarSuni #KeralaHighCourt #BailPlea #SurvivorJustice #KeralaNews #HighCourtUpdate
നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്ന ഒന്നാംപ്രതി പൾസർ സുനിയുടെ (എൻ.എസ്. സുനിൽ) ആവശ്യത്തെ ശക്തമായി എതിർത്ത് സർക്കാരും അതിജീവിതയും ഹൈക്കോടതിയിൽ. എട്ടുവർഷത്തിലധികമായി താൻ ജയിലിലാണെന്നും അതിനാൽ ശിക്ഷ സസ്പെൻഡ് ചെയ്യണമെന്നുമാണ് സുനിയുടെ വാദം. എന്നാൽ പൾസർ സുനിക്ക് ജാമ്യം അനുവദിച്ചാൽ നടി അതിക്രമത്തിന് ഇരയാകുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുപോകാൻ സാധ്യതയുണ്ടെന്ന് സർക്കാർ കോടതിയിൽ വാദിച്ചു. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഇക്കാര്യത്തിൽ തുടരന്വേഷണം നടക്കുകയാണെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി. അജകുമാർ വ്യക്തമാക്കി. ഹീനമായ കുറ്റകൃത്യമാണ് നടന്നതെന്നും ദീർഘനാൾ ജയിൽവാസം അനുഭവിച്ചു എന്നതിന്റെ പേരിൽ മാത്രം പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും അതിജീവിതയ്ക്ക് വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷക വൃന്ദ ഗോവർ വാദിച്ചു.
വിചാരണക്കോടതി വിധിക്കെതിരെ സുനി നൽകിയ അപ്പീലിനൊപ്പമാണ് ശിക്ഷ സസ്പെൻഡ് ചെയ്യണമെന്ന ഉപഹർജിയും കോടതി പരിഗണിച്ചത്. കേസിൽ പ്രതിയുടെ ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഇതിനോടകം അപ്പീൽ നൽകിയിട്ടുണ്ട്. വിചാരണക്കോടതി ഉത്തരവിനെതിരെ അതിജീവിതയും ഉടൻ തന്നെ അപ്പീൽ ഫയൽ ചെയ്യുമെന്ന് കോടതിയെ അറിയിച്ചു. ഇരുഭാഗത്തിന്റെയും വിശദമായ വാദം പൂർത്തിയായതിനെത്തുടർന്ന് ഉപഹർജി ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിധി പറയാനായി മാറ്റിയിരിക്കുകയാണ്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് കേരള ഹൈക്കോടതി സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


