Pothichoru Controversy statement by Kerala Health Minister K Muraleedharan
Pothichoru Controversy കേരളത്തിലെ സർക്കാർ ആശുപത്രികളിലെ സൗജന്യ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും ശക്തമായിരിക്കുകയാണ്. വിഷയത്തിൽ ഉയർന്ന വിമർശനങ്ങൾക്കിടെയാണ് ആരോഗ്യമന്ത്രി സർക്കാരിന്റെ നിലപാട് വിശദീകരിച്ചത്.
ആശുപത്രി ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട സർക്കാർ നിലപാട് | Pothichoru Controversy
#KMuralidharan #PothichoruControversy #KeralaHealthMinister #AlappuzhaMedicalCollege #DYFI #SewaBharati #KeralaPolitics #HealthDepartment #LatestKeralaNews
ആശുപത്രികളിലെ പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. താൻ ആരുടെയും അന്നം മുടക്കിയിട്ടില്ലെന്നും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്നദ്ധ സംഘടനകൾ നടത്തിയ സ്ഥലം കയ്യേറ്റത്തിൽ ഇടപെടുകയാണ് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി. സ്ഥലം കയ്യേറിയതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടിയുണ്ടായത്. ആശുപത്രി വികസന സമിതിയുടെ തീരുമാനപ്രകാരമാണ് കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നത്. നിലവിൽ ആലപ്പുഴയിൽ മാത്രമാണ് കമ്മ്യൂണിറ്റി കിച്ചൺ ആലോചനയിലുള്ളത്. ആശുപത്രികളിൽ ഭക്ഷണം വിതരണം ചെയ്യുന്നതിന് യാതൊരു തടസ്സവുമില്ലെന്നും എന്നാൽ ലാബിന്റെ പ്രവർത്തനം വരെ തടസ്സപ്പെടുത്തി സന്നദ്ധ സംഘടനകൾ സംഘടിതമായി സ്ഥലം കയ്യേറുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
മുമ്പ് ഡിവൈഎഫ്ഐ ആയാലും സേവാഭാരതി ആയാലും സൗജന്യ ഭക്ഷണവിതരണം ആശുപത്രിക്ക് പുറത്തുമതി എന്ന് വ്യക്തമാക്കിയ മന്ത്രി, ജനവികാരം എതിരാകുമെന്ന് ബോധ്യമായതോടെയാണ് നിലപാട് മയപ്പെടുത്തിയത്. ആറൻമുളയിൽ നടത്തിയ പ്രസ്താവന ആലപ്പുഴയിലെ സവിശേഷമായ സാഹചര്യത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അതിനെ പൊതുവായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ 19 വർഷത്തോളമായി സേവാഭാരതിയും 10 വർഷത്തിലേറെയായി ഡിവൈഎഫ്ഐയും മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ സൗജന്യ ഭക്ഷണവിതരണം നടത്തുന്നുണ്ട്. വിവാദത്തിന് നിമിത്തമായ ആലപ്പുഴ മെഡിക്കൽ കോളേജിൽ മാത്രം രണ്ടായിരത്തിലധികം പൊതിച്ചോറുകളാണ് ഡിവൈഎഫ്ഐ ദിവസേന വിതരണം ചെയ്യുന്നത്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Directorate of Health Services, Kerala സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


