Philippines Earthquake Alert after powerful quake near Mindanao
ഫിലിപ്പീൻസിൽ ജനങ്ങളെ പരിഭ്രാന്തരാക്കി റിക്ടർ സ്കെയിലിൽ 8.1 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം. രാജ്യത്തിന്റെ തെക്കൻ ദ്വീപായ മിന്ദനാവോയ്ക്ക് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെത്തുടർന്ന് കെട്ടിടങ്ങൾ തകർന്നുവീഴുന്നതിന്റെയും ജനം പ്രാണരക്ഷാർത്ഥം ഓടുന്നതിന്റെയും ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. പ്രധാന ഭൂചലനത്തിന് പിന്നാലെ 6.1 തീവ്രതയുള്ള തുടർച്ചലനവും അനുഭവപ്പെട്ടു. ഭൂകമ്പത്തിന് പിന്നാലെ പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം ഫിലിപ്പീൻസ് തീരങ്ങളിൽ 3 മീറ്റർ അതായത് 10 അടി വരെ ഉയരമുള്ള വിനാശകരമായ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇൻഡോനീഷ്യ, മലേഷ്യ തീരങ്ങളിലും ജാഗ്രതാ നിർദ്ദേശമുണ്ട്. മുൻകരുതലിന്റെ ഭാഗമായി തീരപ്രദേശങ്ങളിൽ നിന്നും സ്കൂളുകൾ, ആശുപത്രികൾ എന്നിവടങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു വരികയാണ്. വൻ നാശനഷ്ടം വിതച്ച ദുരന്തത്തിൽ നിലവിൽ ഒരാൾ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. (Philippines Earthquake Alert)
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
PHIVOLCS
സന്ദർശിക്കാം.
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


