Perumanna Shigella cases reported in Kozhikode
കോഴിക്കോട് പെരുമണ്ണയിൽ രണ്ട് കുട്ടികൾക്ക് ഷിഗല്ല അണുബാധ സ്ഥിരീകരിച്ചു. പെരുമണ്ണ പഞ്ചായത്തിലെ പാറക്കണ്ടം, പുതിയോട്ടിൽ സ്വദേശികളായ രണ്ടും മൂന്നും വയസുള്ള കുട്ടികൾക്കാണ് രോഗബാധ കണ്ടെത്തിയത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഇവരെ ആദ്യം പെരുമണ്ണ ഹെൽത്ത് സെന്ററിലും, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഇരു കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. (Perumanna Shigella Cases)
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Kerala Health Department
സന്ദർശിക്കാം.
കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പെരുമണ്ണ പഞ്ചായത്തിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലും പ്രദേശത്ത് ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അണുബാധ കൂടുതൽ ആളുകളിലേക്ക് പടരാതിരിക്കാനുള്ള മുൻകരുതലുകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. മുൻപ് കോഴിക്കോട്ടെ തന്നെ പെരുവയൽ ഗ്രാമപഞ്ചായത്തിൽ ഷിഗല്ല പടർന്നുപിടിക്കുകയും ഒരു കുട്ടി മരണപ്പെടുകയും ചെയ്തിരുന്നു. അന്ന് സ്വീകരിച്ച ശക്തമായ പ്രതിരോധ മാതൃകയിലാണ് ഇപ്പോൾ പെരുമണ്ണയിലും ആരോഗ്യവകുപ്പ് മുന്നോട്ട് പോകുന്നത്. പൊതുജനങ്ങൾ വ്യക്തിശുചിത്വവും കുടിവെള്ള ശുചിത്വവും പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ഇവിടെ കാണുക


