Perumanna Murder Case police investigation into mysterious death of young man
Perumanna Murder Case സംബന്ധിച്ച അന്വേഷണത്തിൽ യുവാവിന്റെ ദുരൂഹ മരണത്തിന്റെ കാരണം കണ്ടെത്താൻ പോലീസ് തെളിവുകൾ ശേഖരിക്കുകയാണ്. സുഹൃത്ത് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
യുവാവിന്റെ ദുരൂഹ മരണത്തിൽ പോലീസ് അന്വേഷണം | Perumanna Murder Case
പെരുമണ്ണയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി; തലയ്ക്കടിച്ച് കൊന്നതെന്ന് സുഹൃത്ത്; തെളിവ് തേടി പോലീസ്
കോഴിക്കോട് പെരുമണ്ണ മുണ്ടുപാലത്തെ വീട്ടിനുള്ളിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങല്ലൂർ പുല്ലൂക്ക് ചാലിൽ ഷെരീഖ് ആണ് മരിച്ചത്. മുണ്ടുപാലം പുത്തൂർമഠം റോഡിൽ സരിഗ ബസ് സ്റ്റോപ്പിന് സമീപത്തുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് സുഹൃത്തായ ഇരിങ്ങല്ലൂർ സ്വദേശി മുഹമ്മദ് അഷ്റഫ് പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങി.
ഷെരീഖിനെ താൻ തലയ്ക്കടിച്ച് കൊന്നിട്ടുണ്ടെന്നും മൃതദേഹം മുണ്ടുപാലത്തെ വീട്ടിലുണ്ടെന്നും അഷ്റഫ് പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയെങ്കിലും കൊലപാതകത്തിന്റെതായ വ്യക്തമായ സൂചനകൾ പ്രാഥമിക പരിശോധനയിൽ ലഭിച്ചിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റും. ലഹരിയുപയോഗമാണോ മരണകാരണമെന്ന സംശയവും പോലീസ് അന്വേഷിക്കുന്നുണ്ട്. വിവരം പോലീസിനെ അറിയിച്ച അഷ്റഫ് നിലവിൽ പോലീസിന്റെ കസ്റ്റഡിയിലാണ്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Kerala Police സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


