Perumanna Death Case investigation in Kozhikode involving youth Shavad Anwar
Perumanna Death Case: പ്രധാന വിവരങ്ങൾ
Perumanna Death Case: കോഴിക്കോട് പെരുമണ്ണയിൽ വാടകവീട്ടിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കോഴിക്കോട് പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിലെത്തിയ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി പറമ്പിന്റെ മുകളിൽ താമസിക്കുന്ന അറപ്പീടിക പേരാറ്റും പൊയിൽ കുഴിക്കാട്ട് ഷവാദ് അൻവർ (26) ആണ് മരിച്ചത്. പെരുമണ്ണ കൊല്ലക്കാംപറമ്പത്തെ വാടകവീട്ടിൽ വെള്ളിയാഴ്ച രാവിലെ 11.45-ഓടെയായിരുന്നു സംഭവം. ഒരു നിലയുള്ള ഓടിട്ട വീടിന്റെ ഇടനാഴിയിലെ ഉത്തരത്തിൽ ഷാളിൽ കഴുത്തിന് കുരുക്കിട്ട് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. അടിവസ്ത്രം മാത്രം ധരിച്ച നിലയിലായിരുന്നു ഷവാദ്. സംഭവസമയത്ത് വീട്ടിൽ 17 വയസ്സുള്ള പെൺകുട്ടി മാത്രമാണ് ഉണ്ടായിരുന്നത്. പെൺകുട്ടി വിവരമറിയിച്ചതിനെ തുടർന്ന് സമീപവാസികൾ സ്ഥലത്തെത്തുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
വിദേശത്ത് പ്രവാസിയായ ഷവാദ് അൻവർ അടുത്തിടെയാണ് അവധിക്ക് നാട്ടിലെത്തിയത്. മരണപ്പെട്ട വീട്ടിൽ പെൺകുട്ടിയും ഉമ്മയും സഹോദരനുമാണ് വാടകയ്ക്ക് താമസിക്കുന്നത്. പെൺകുട്ടിയുമായി പെട്ടെന്നുണ്ടായ പിണക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരേതനായ അൻവർ സാദത്താണ് ഷവാദിന്റെ പിതാവ്, മാതാവ്: റൗഫിയ, സഹോദരൻ: മിൻഹാജ്.
സമാന വാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.
ഔദ്യോഗിക വിവരങ്ങൾക്ക് Kerala Police സന്ദർശിക്കാം.
Instagram വാർത്തകൾ കാണാൻ ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News Portal സന്ദർശിക്കൂ


