Payyambalam Beach Drowning rescue operation involving Coast Guard and marine enforcement teams
Payyambalam Beach Drowning സംഭവത്തിൽ കാണാതായ യുവാവിനെ കണ്ടെത്തുന്നതിനായി വിവിധ ഏജൻസികൾ സംയുക്തമായി വിപുലമായ തിരച്ചിൽ നടത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിനായി വ്യോമ-കടൽ മാർഗങ്ങളിലൂടെയും പരിശോധന ശക്തമാക്കിയിരുന്നു.
വിപുലമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ മൃതദേഹം കണ്ടെത്തി | Payyambalam Beach Drowning
കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ശനിയാഴ്ച കടലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കർണാടക സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബെംഗളൂരു നിലമംഗല ബൈദരഹള്ളി സ്വദേശി സന്തോഷ് കുമാറിന്റെ (20) മൃതദേഹമാണ് ഞായറാഴ്ച രാവിലെ മറൈൻ എൻഫോഴ്സ്മെന്റ് നടത്തിയ വിപുലമായ തിരച്ചിലിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കർണാടകയിലെ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയി. കൊട്ടിയൂർ ക്ഷേത്രം സന്ദർശിച്ച ശേഷം മടങ്ങുന്നതിനിടെയാണ് സന്തോഷ് കുമാറും സുഹൃത്തുക്കളും ഉൾപ്പെടുന്ന നാലംഗസംഘം പയ്യാമ്പലം ബീച്ചിലെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കനത്ത വേലിയേറ്റമുള്ള സമയത്ത് ഇവർ കടലിലിറങ്ങുകയായിരുന്നു.
അപകടസമയത്ത് സന്തോഷ് കുമാറിനൊപ്പം തിരയിൽപ്പെട്ട സുഹൃത്ത് മനോജിനെ ലൈഫ് ഗാർഡുമാരും തീരദേശ പൊലീസും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ സന്തോഷ് കുമാർ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. ശനിയാഴ്ച വൈകിട്ടോടെ കൊച്ചിയിൽ നിന്ന് എത്തിച്ച കോസ്റ്റ് ഗാർഡിന്റെ ചെറുവിമാനം ഉപയോഗിച്ചും കടലിൽ വലിയ തോതിൽ പരിശോധന നടത്തിയിരുന്നു. രാത്രി വൈകും വരെ തിരച്ചിൽ തുടർന്നുവെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഞായറാഴ്ച രാവിലെ മുതൽ അഴീക്കൽ കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ്, ഡിടിപിസി ലൈഫ് ഗാർഡ്, പ്രാദേശിക മത്സ്യത്തൊഴിലാളികൾ എന്നിവർ വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ജില്ലാ കളക്ടർ പി. വിഷ്ണുരാജ് രക്ഷാപ്രവർത്തനങ്ങൾ നേരിട്ട് ഏകോപിപ്പിച്ചു. ശനിയാഴ്ച ജില്ലയിലുണ്ടായിരുന്ന മന്ത്രി പി.സി. വിഷ്ണുനാഥ് അപകടവിവരമറിഞ്ഞ് ബീച്ചിലെത്തി തിരച്ചിൽ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Indian Coast Guard സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


