Party Forum Complaints statement by KC Venugopal on KSU issue
Party Forum Complaints സംബന്ധിച്ച കെ.സി. വേണുഗോപാലിന്റെ പ്രതികരണം കോൺഗ്രസിനകത്തെ സംഘടനാ അച്ചടക്ക ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ്. ആഭ്യന്തര വിഷയങ്ങൾ പാർട്ടി സംവിധാനത്തിലൂടെ പരിഹരിക്കണമെന്ന സന്ദേശമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.
പാർട്ടി അച്ചടക്കവും ആഭ്യന്തര ചർച്ചകളും | Party Forum Complaints
ഹൈക്കോടതി പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് നടത്തിയ പരസ്യപ്രതികരണത്തിൽ തിരുത്തുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കെ.എസ്.യു പ്രവർത്തകർക്ക് സങ്കടമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാമെങ്കിലും ഇത്തരം കാര്യങ്ങൾ ബന്ധപ്പെട്ട പാർട്ടി വേദിയിലാണ് ആദ്യം ഉന്നയിക്കേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പാർട്ടി പ്രവർത്തകർക്ക് മനോവിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ആരും ചെയ്യരുത്. പുതുപ്പള്ളിയിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. നമ്മുടെ ഭാഗത്ത് നിന്നുതന്നെ സർക്കാരിന് അലോസരങ്ങൾ ഉണ്ടാകരുതെന്നും, പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി ശ്രമിക്കുമെന്നും സർക്കാരും ഇക്കാര്യത്തിൽ ശ്രദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം ലോ കോളേജിൽ എസ്.എഫ്.ഐ.യുടെ സജീവപ്രവർത്തകയായിരുന്ന അഡ്വ. ജയോണ ജെയിംസിനെ ഗവൺമെന്റ് പ്ലീഡറാക്കിയതിനെതിരെയായിരുന്നു കെ.എസ്.യു അധ്യക്ഷൻ അലോഷ്യസ് സേവ്യർ രംഗത്തെത്തിയത്. ഫെയ്സ്ബുക്കിലൂടെ അലോഷ്യസ് നടത്തിയ പരസ്യ പ്രതികരണം കോൺഗ്രസിനുള്ളിലും മുന്നണിയിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പാർട്ടിക്ക് ഭരണമുള്ളപ്പോൾ മുൻ എസ്.എഫ്.ഐ പ്രവർത്തകയെ നിയമിച്ചതിനെതിരെ കോൺഗ്രസിനുള്ളിൽ നിന്ന് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ശബ്ദങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ്, പരസ്യമായ ചെളിവാരിയെറിയൽ ഒഴിവാക്കണമെന്ന കർശന നിർദ്ദേശവുമായി കെ.സി. വേണുഗോപാൽ രംഗത്തെത്തിയത്. ജനങ്ങളാകെ പ്രതീക്ഷയോടെ കാണുന്ന സർക്കാരാണിതെന്നും, അതിനാൽ ആദ്യം പ്രശ്നം പാർട്ടി തലത്തിൽ പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Indian National Congress സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


