Kerala police raid linked to organ donation scam
സംസ്ഥാനത്തെ നടുക്കിയ അവയവദാന തട്ടിപ്പിൽ നിർണ്ണായക തെളിവുകൾ തേടി പള്ളിക്കരയിലെ കമ്പ്യൂട്ടർ സെന്ററുകളിലും സ്റ്റുഡിയോകളിലും പോലീസിന്റെ വ്യാപക പരിശോധന. വ്യാഴാഴ്ച പുലർച്ചെ ആറ് മണിക്ക് ആരംഭിച്ച സൈബർ സെൽ പരിശോധന രാത്രി വൈകിയും തുടർന്നു. തട്ടിപ്പിന് നേതൃത്വം നൽകിയ കാസർകോട് സ്വദേശി മുജീബിനെ ചോദ്യം ചെയ്തപ്പോഴാണ് വ്യാജരേഖകൾ നിർമ്മിക്കുന്ന കേന്ദ്രങ്ങളെക്കുറിച്ച് സൂചന ലഭിച്ചത്. മുൻ എം.പിമാർ, എം.എൽ.എമാർ, ജില്ലാ പോലീസ് മേധാവി എന്നിവരുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ചുള്ള ശുപാർശക്കത്തുകളാണ് ഇയാൾ നിർമ്മിച്ചിരുന്നത്. കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക. ഔദ്യോഗിക വിവരങ്ങൾക്ക് Kerala Police സന്ദർശിക്കാം.
പള്ളിക്കരയിലെ ഒരു കമ്പ്യൂട്ടർ സെന്ററിലും സ്റ്റുഡിയോയിലും മുജീബ് വാടകയ്ക്ക് താമസിച്ചിരുന്ന പെരിങ്ങാലയിലെ വീട്ടിലും ഒരേസമയമാണ് പോലീസ് റെയ്ഡ് നടത്തിയത്. പരിശോധനയിൽ നിരവധി കൃത്രിമ രേഖകൾ കണ്ടെടുത്തതായാണ് സൂചന. ആഡംബര കാറുകളിൽ കമ്പ്യൂട്ടർ സെന്ററുകളിൽ എത്തിയിരുന്ന മുജീബ് കഴിഞ്ഞ മൂന്ന് വർഷമായി പെരിങ്ങാലയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. കുന്നത്തുനാട്, തടിയിട്ടപറമ്പ്, അമ്പലമേട് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. തട്ടിപ്പിന് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. [ഇവിടെ കാണുക](https://www.instagram.com/media7onlive/)


