Operation Toofan Drive anti-drug enforcement operation in Kerala with major narcotics seizure
Operation Toofan Drive കേരളത്തിൽ ലഹരിവ്യാപനത്തിനെതിരായ നടപടികൾ കൂടുതൽ ശക്തമാകുന്നതിനിടെ, ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ആദ്യഘട്ട നേട്ടങ്ങൾ സർക്കാർ പുറത്തുവിട്ടിരിക്കുകയാണ്.
ലഹരിവിരുദ്ധ നടപടികൾക്ക് പുതിയ കരുത്ത് | Operation Toofan Drive
സംസ്ഥാനത്ത് ലഹരി വ്യാപനം തടയുന്നതിനായി ആഭ്യന്തരവകുപ്പ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയിലൂടെ വലിയ നേട്ടമെന്ന് മന്ത്രി രമേശ് ചെന്നിത്തല. പദ്ധതി ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ 10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കളാണ് റെയ്ഡുകളിലൂടെ പിടിച്ചെടുത്തത്. ആകെ 2575 കേസുകൾ രജിസ്റ്റർ ചെയ്യുകയും 2778 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരിൽ നിന്നായി 1.589 കിലോഗ്രാം എം.ഡി.എം.എ, 146 കിലോയിലധികം കഞ്ചാവ്, ഹാഷിഷ് ഓയിൽ, ബ്രൗൺ ഷുഗർ, എൽ.എസ്.ഡി സ്റ്റാമ്പുകൾ എന്നിവയാണ് കണ്ടെടുത്തത്. ശക്തമായ എൻഫോഴ്സ്മെന്റ് നടപടികളുടെ ഭാഗമായി ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് രണ്ട് വിദേശികളെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതായി മന്ത്രി അറിയിച്ചു.
ലഹരിക്കെതിരായ പോരാട്ടം വിപുലീകരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന ഏജൻസികളെ സംയോജിപ്പിച്ചുകൊണ്ട് ‘മൾട്ടി ഡിജിറ്റൽ ഇന്റഗ്രേഷൻ പ്രോജക്ട്’ നടപ്പാക്കും. കൂടാതെ ലഹരിയുടെ ഉറവിടം കണ്ടെത്താൻ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ‘T-INT’ എന്ന പുതിയ സംരംഭത്തിനും തുടക്കമിട്ടിട്ടുണ്ട്. തൂഫാൻ സ്ട്രൈക്ക്, തൂഫാൻ വാരിയേഴ്സ്, തൂഫാൻ കെയർ എന്നീ മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി മുന്നോട്ട് പോകുന്നത്. നടൻ മോഹൻലാൽ ‘തൂഫാൻ വാരിയർ’ ആയി പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും നിരവധി സിനിമാ താരങ്ങൾ ഇതിന്റെ ഭാഗമാകുമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ‘വൺ മില്യൺ തൂഫാൻ ഗോൾസ്’ എന്ന പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.
ലഹരിവേട്ട കൂടുതൽ ശാസ്ത്രീയമാക്കാൻ പോലീസ് നായകൾക്ക് പ്രത്യേക പരിശീലനം നൽകും. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും സമയബന്ധിതമായി നിരീക്ഷണ യോഗങ്ങൾ ചേരും. ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26-ന് എല്ലാ നിയോജക മണ്ഡലങ്ങളിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. പോലീസ് ആസ്ഥാനത്ത് നടന്ന ഉന്നതതല ഇന്റർ ഏജൻസി കോഓർഡിനേഷൻ യോഗത്തിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ, ആഭ്യന്തരവകുപ്പ് ഉപദേഷ്ടാവ് എ. ഹേമചന്ദ്രൻ എന്നിവരും കസ്റ്റംസ്, കോസ്റ്റ് ഗാർഡ്, എൻ.സി.ബി തുടങ്ങിയ വിവിധ കേന്ദ്ര-സംസ്ഥാന ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Narcotics Control Bureau സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


