Operation Toofan Campaign event with Ramesh Chennithala and Kanthapuram AP Abubakar Musliyar
Operation Toofan Campaign ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ സാമൂഹിക-മത സംഘടനകളുടെ സഹകരണം ഉറപ്പാക്കാൻ ശ്രമം തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രി കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുമായി കൂടിക്കാഴ്ച നടത്തിയത്.
ലഹരി വിരുദ്ധ പോരാട്ടത്തിൽ സാമൂഹിക പങ്കാളിത്തം | Operation Toofan Campaign
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസല്യാരെ സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കാരന്തൂർ മർകസിലെത്തി സന്ദർശിച്ചു. അരമണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചയിൽ സൗഹൃദ സംഭാഷണങ്ങൾക്ക് പുറമേ സമകാലിക സാമൂഹിക സാഹചര്യങ്ങളും കേരളത്തിന്റെ സമഗ്ര വികസനത്തിനായി സർക്കാർ നിർവ്വഹിക്കുന്ന വിവിധ പദ്ധതികളും ചർച്ചയായി. ലഹരി മാഫിയയുടെ വേരറുക്കാനായി ആഭ്യന്തര വകുപ്പും കേരള പൊലീസും സംയുക്തമായി ആവിഷ്കരിച്ച ‘ഓപ്പറേഷൻ തൂഫാൻ-ദ് നർകോ ഹണ്ട്’ ക്യാംപെയ്ന് പൂർണ്ണ പിന്തുണ നൽകണമെന്ന് കൂടിക്കാഴ്ചയിൽ മന്ത്രി അഭ്യർത്ഥിച്ചു. പദ്ധതിയുമായി സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും മർകസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെയും പൂർണ്ണ സഹകരണവും പങ്കാളിത്തവും ഉണ്ടാകുമെന്ന് കാന്തപുരം ഉറപ്പുനൽകി. തുടർന്ന് കാന്തപുരത്തെ ‘തൂഫാൻ വാരിയറായി’ പ്രഖ്യാപിച്ച് മന്ത്രി ബാഡ്ജ് അണിയിക്കുകയും ഔദ്യോഗിക ഫ്ലാഗ് കൈമാറുകയും ചെയ്തു.
ഇതര സംസ്ഥാന തൊഴിലാളികളും വിദ്യാർത്ഥികളും വൻതോതിൽ അധിവസിക്കുന്ന സംസ്ഥാനം എന്ന നിലയിൽ, തൂഫാൻ ക്യാംപെയ്ൻ പ്രവർത്തനം മലയാളത്തിന് പുറമെയുള്ള ഇതര ഭാഷകളിലും വ്യാപിപ്പിക്കണമെന്ന് കാന്തപുരം നിർദ്ദേശിച്ചു. ലഹരിയുടെ അന്യസംസ്ഥാന വേരുകൾ കണ്ടെത്താൻ ഇത് വലിയ രീതിയിൽ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാന്തപുരത്തിന്റെ ഈ സുപ്രധാന നിർദ്ദേശം കൂടിക്കാഴ്ചയ്ക്ക് ഒപ്പമുണ്ടായിരുന്ന ഉത്തരമേഖല ഐജിയും തൂഫാൻ നോഡൽ ഓഫിസറുമായ പുട്ട വിമലാദിത്യയെ അപ്പോൾ തന്നെ മന്ത്രി അറിയിക്കുകയും ആവശ്യമായ നടപടികൾക്ക് ഉത്തരവിടുകയും ചെയ്തു. ചടങ്ങിൽ എം.കെ. രാഘവൻ എംപി, കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി, ഡിസിസി പ്രസിഡന്റും എംഎൽഎയുമായ കെ. പ്രവീൺ കുമാർ, എംഎൽഎമാരായ കെ. ജയന്ത്, എം.എ. റസാഖ്, മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി, എസ്വൈഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി എന്നിവരും പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Kerala Police സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


