One Kerala Karuthal Mission digital platform for healthcare and education assistance in Kerala
One Kerala Karuthal Mission സാമൂഹിക ക്ഷേമ രംഗത്ത് പുതിയ ഇടപെടലായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ചികിത്സയും വിദ്യാഭ്യാസവും ആവശ്യമായ കുടുംബങ്ങൾക്ക് സുതാര്യമായ സഹായം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സാമൂഹിക സഹായ വിതരണം ഡിജിറ്റലാക്കാൻ | One Kerala Karuthal Mission
സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും മാരകരോഗങ്ങൾക്ക് ചികിത്സ തേടുന്നവർക്കും ആശ്വാസമേകാൻ ‘വൺ കേരള കരുതൽ മിഷൻ’ എന്ന പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. സാങ്കേതികവിദ്യ അധിഷ്ഠിതമായ ഈ പുതിയ പ്ലാറ്റ്ഫോമിന്റെ പ്രഖ്യാപനം പുതിയ സർക്കാരിന്റെ ബജറ്റ് പ്രസംഗത്തിലാണ് അദ്ദേഹം നടത്തിയത്. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്. സാമ്പത്തിക പരാധീനത മൂലം ചികിത്സയും കുട്ടികളുടെ വിദ്യാഭ്യാസവും മുടങ്ങുന്ന കുടുംബങ്ങൾക്ക് സന്നദ്ധ സംഘടനകൾ, സി.എസ്.ആർ (CSR) ഫണ്ടുകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നുള്ള സംഭാവനകൾ നേരിട്ടും സുതാര്യമായും എത്തിക്കുകയാണ് ഈ മിഷന്റെ പ്രധാന ലക്ഷ്യം.
ലഭിക്കുന്ന സംഭാവനകളിലെ ഓരോ രൂപയും ഒരു ചോർച്ചയുമില്ലാതെ കൃത്യമായി ഗുണഭോക്താക്കളിലേക്ക് തന്നെ എത്തുന്നുവെന്ന് സർക്കാർ ഉറപ്പാക്കും. ഇതിനായി ഡിജിറ്റൽ വെരിഫിക്കേഷൻ സംവിധാനങ്ങളും കർശനമായ ഗുണഭോക്തൃ തിരിച്ചറിയൽ പ്രോട്ടോക്കോളുകളും ഏർപ്പെടുത്തും. സുതാര്യത ഉറപ്പാക്കാൻ ‘റിയൽടൈം പബ്ലിക് ഡിസ്ക്ലോഷർ’ (തത്സമയ പൊതു വെളിപ്പെടുത്തൽ) സംവിധാനവും പ്ലാറ്റ്ഫോമിൽ ഉണ്ടാകും. മിഷന്റെ ഭരണപരവും പ്രവർത്തനപരവുമായ മുഴുവൻ ചെലവുകളും സർക്കാർ നേരിട്ട് വഹിക്കുമെന്നും, സംഭാവനയായി ലഭിക്കുന്ന തുക പൂർണ്ണമായും കാരുണ്യപ്രവർത്തനങ്ങൾക്ക് മാത്രമായി വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Kerala Government സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


