NSS Board Membership controversy involving KB Ganesh Kumar and NSS leadership
NSS Board Membership സംബന്ധിച്ച വിവാദം കേരള രാഷ്ട്രീയ-സാമൂഹിക രംഗത്ത് ചർച്ചയാകുന്നതിനിടെ, കെ ബി ഗണേശ് കുമാറിന്റെ അംഗത്വ പുതുക്കൽ നിഷേധിച്ചതിനെ കുറിച്ചുള്ള വിശദീകരണവുമായി എൻഎസ്എസ് നേതൃത്വം രംഗത്തെത്തി.
എൻഎസ്എസ് നേതൃത്വവും ഗണേശ് കുമാറും തമ്മിലുള്ള നിലപാട് വ്യത്യാസം | NSS Board Membership
മുൻ മന്ത്രിയും എം.എൽ.എയുമായ കെ ബി ഗണേശ് കുമാർ എൻഎസ്എസ് (NSS) ഡയറക്ടർ ബോർഡിൽ നിന്ന് പുറത്തായി. ഭരണസമിതിയിലെ മറ്റ് എട്ടുപേരുടെയും അംഗത്വം പുതുക്കി നൽകിയപ്പോൾ ഗണേശ് കുമാറിന്റെ അംഗത്വം മാത്രം പുതുക്കി നൽകാൻ നേതൃത്വം തയ്യാറായില്ല. പത്തനാപുരം താലൂക്ക് യൂണിയനുമായി കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തുണ്ടായ കടുത്ത അസ്വാരസ്യങ്ങളെ തുടർന്നാണ് താലൂക്ക് യൂണിയൻ ഗണേശിനെ പിന്തുണയ്ക്കാതിരുന്നതെന്നാണ് വിവരം. എന്നാൽ താൻ ഒരു ടേമിൽ മാത്രമേ ഉണ്ടാകൂ എന്ന് തീരുമാനിച്ചിരുന്നതാണെന്നും, മരിക്കുന്നതുവരെ സ്ഥാനത്തിരിക്കാൻ ആഗ്രഹിക്കുന്ന ആളല്ല താനെന്നുമാണ് ഗണേശ് കുമാർ പ്രതികരിച്ചത്. അംഗത്വം പുതുക്കാൻ താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും, തനിക്ക് താലൂക്കിൽ 12 പേരുടെ ഭൂരിപക്ഷ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്തനാപുരത്ത് നടന്നത് ശരിയായ കാര്യങ്ങളല്ലെങ്കിലും സംഘടനയ്ക്കെതിരെ നിയമനടപടിക്കില്ലെന്നും ഗണേശ് വ്യക്തമാക്കി.
അതേസമയം, ഗണേശ് കുമാറിനെ പുറത്താക്കിയതല്ലെന്നും കാലാവധി കഴിഞ്ഞതുകൊണ്ട് ജനാധിപത്യ മര്യാദയനുസരിച്ച് മറ്റ് പുതിയ ആളുകൾക്ക് അവസരം നൽകിയതാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഗണേശ് കുമാറിന് വേണമെങ്കിൽ കേസ് കൊടുക്കാമെന്ന് വെല്ലുവിളിച്ച അദ്ദേഹം, എൻഎസ്എസ് ജനറൽ സെക്രട്ടറിയെ ആരെങ്കിലും തള്ളിപ്പറഞ്ഞാൽ അവരുടെ അഡ്രസ്സ് കാണില്ലെന്നും കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി. ഗണേശിനെ പിന്തുണച്ച് കത്തുകൊടുത്തു എന്ന് പറയുന്ന 12 പേരും നിലവിൽ കമ്മിറ്റിയിലെ അംഗങ്ങളല്ലെന്നും സുകുമാരൻ നായർ തുറന്നടിച്ചു. എൻഎസ്എസ് നേതൃത്വവും ഗണേശ് കുമാറും തമ്മിലുള്ള ഭിന്നത ഇതോടെ പരസ്യമായിരിക്കുകയാണ്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Nair Service Society (NSS) സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


