Nithin Raj Case investigation led by new Kerala Police team
Nithin Raj Case അന്വേഷണത്തിൽ പുതിയ അന്വേഷണസംഘത്തെ നിയോഗിക്കാനുള്ള തീരുമാനം കേസിലെ തുടർനടപടികളിൽ നിർണായക വഴിത്തിരിവായി മാറുകയാണ്. കുടുംബം ഉയർത്തിയ ആരോപണങ്ങൾക്കിടെയാണ് അന്വേഷണത്തിൽ മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്.
അന്വേഷണ സംഘത്തിൽ മാറ്റം | Nithin Raj Case
ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കേസ് അന്വേഷണത്തിന് പുതിയ ഉദ്യോഗസ്ഥരെ നിയമിക്കും. എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. പഴയ സംഘത്തിലെ ഉദ്യോഗസ്ഥരെയെല്ലാം മാറ്റും. അതേസമയം, ഡോ. റാമിനെ വിട്ടയച്ച സംഭവത്തിൽ നിതിൻ രാജിന്റെ കുടുംബം പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
ഡോ. റാമിനെ വിട്ടയച്ചത് പൊലീസുമായുള്ള ഒത്തുകളിയിലൂടെയെന്നാണ് നിതിൻ രാജിന്റെ സഹോദരി രാഖിയുടെ ആരോപണം. ‘ഹൈക്കോടതി ഇടപെട്ടതുകൊണ്ട് മാത്രമാണ് അറസ്റ്റ് നടന്നത്. ആളുകളെ ബോധിപ്പിക്കാനാണ് അറസ്റ്റ് നാടകം ഉണ്ടാക്കിയത്. സുപ്രീം കോടതി വരെ പോയ കേസിൽ വളരെ നിസാരമായാണ് പ്രതിക്ക് സൗകര്യം ചെയ്ത് കൊടുത്തത്. പ്രതിയുടെ കുടുംബക്കാർ വരെ അവിടെയുണ്ടായിരുന്നു. പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയാണ് ഉണ്ടായത്. കേസിനെക്കുറിച്ച് ചോദിക്കുമ്പോൾ പോലും കൃത്യമായി മറുപടി ലഭിച്ചിട്ടില്ല. പുതിയ സംഘത്തെ നിയോഗിച്ചതിൽ പ്രതീക്ഷയുണ്ട്. നീതികിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്’ – രാഖി പറഞ്ഞു.
ഡോ. റാമിനെ കോടതി വിട്ടയച്ചത് ക്രൈംബ്രാഞ്ചിന്റെ ഗുരുതര വീഴ്ച കാരണമെന്ന ആരോപണം ഉയർന്നിരുന്നു. അറസ്റ്റ് രേഖാമൂലം പ്രതിയെ അറിയിക്കുന്നതിൽ വീഴ്ചയുണ്ടായി. അറസ്റ്റ് വിവരം പബ്ലിക് പ്രോസിക്യൂട്ടറെ അറിയിക്കാൻ വൈകിയെന്നും ആരോപണമുയർന്നിരുന്നു.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Kerala Police സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


