Nemmara Snake Bite victim undergoing treatment
പാലക്കാട് നെന്മാറയിൽ വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പതിമൂന്നുകാരി മരണപ്പെട്ടു. നെന്മാറ ചക്കാത്തറ സ്വദേശികളായ രാമൻ-അംബിക ദമ്പതികളുടെ മകൾ രാജേശ്വരിയാണ് ഞായറാഴ്ച രാവിലെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചത്. മെയ് 14-ന് ഉച്ചയ്ക്ക് വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ മൂർഖൻ പാമ്പ് കടിക്കുകയായിരുന്നു. പാമ്പുകടിയേൽക്കുന്ന സമയത്ത് രാജേശ്വരി വീട്ടിൽ തനിച്ചായിരുന്നു.
വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ചെത്തിയ പിതൃസഹോദരനും ഭാര്യയുമാണ് കുട്ടിയെ വായിൽ നുരയും പതയും വന്ന നിലയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നെന്മാറ സർക്കാർ ആശുപത്രിയിലും പിന്നീട് ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെന്മാറ പഴയഗ്രാമം എൽ.എൻ.എസ്. യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് മരണപ്പെട്ട രാജേശ്വരി. (Nemmara Snake Bite)
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Directorate of Health Services Kerala
സന്ദർശിക്കാം.
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


