NEET Paper Leak Scam investigation by Ajmer Police over fake exam paper leak claim
NEET Paper Leak Scam എന്ന പേരിൽ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് നടക്കുന്ന തട്ടിപ്പ് ശ്രമങ്ങൾ വീണ്ടും ആശങ്ക ഉയർത്തുകയാണ്. അജ്മീറിൽ റിപ്പോർട്ട് ചെയ്ത പുതിയ സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിദ്യാർത്ഥികളെ ലക്ഷ്യമിട്ട തട്ടിപ്പ് നീക്കം | NEET Paper Leak Scam
#NEETExam #AjmerPolice #NEETPaperLeakScam #ExamScam #CyberCrime #RajasthanNews #BreakingNews
രാജ്യത്ത് നീറ്റ് പരീക്ഷ നടക്കുന്നതിനിടെ പരീക്ഷാ പേപ്പർ ചോർത്തിയെന്ന് അവകാശപ്പെട്ട് പണം തട്ടാൻ ശ്രമിച്ചതായി പരാതി. രാജസ്ഥാനിലെ അജ്മീറിലാണ് വിദ്യാർത്ഥികളെ വഞ്ചിക്കാൻ ലക്ഷ്യമിട്ട് നടന്ന തട്ടിപ്പ് ശ്രമത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഡിഎവി കോളേജ് സ്റ്റുഡൻസ് യൂണിയൻ മുൻ പ്രസിഡന്റും എബിവിപി നേതാവുമായ കൃഷ്ണ സിംഗ് താക്കൂർ നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് അജ്മീർ പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. പരീക്ഷ നടക്കാനിരിക്കെയാണ് കൃഷ്ണയ്ക്ക് അജ്ഞാത നമ്പറിൽ നിന്നും ഫോൺ കോൾ വരുന്നത്. തന്റെ കൈവശം നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ഉണ്ടെന്ന് അവകാശപ്പെട്ട വ്യക്തി, തെളിവ് ചോദിച്ചപ്പോൾ വീഡിയോ കോളിലൂടെ ചോദ്യപേപ്പർ എന്ന് തോന്നിപ്പിക്കുന്ന പേപ്പർ കാണിച്ചുകൊടുക്കുകയായിരുന്നു.
തുടർന്ന് 30,000 രൂപ നൽകിയാൽ ഈ ചോദ്യപേപ്പർ പൂർണ്ണമായി നൽകാമെന്ന് വാഗ്ധാനം ചെയ്യുകയും, പണം അയക്കേണ്ട ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ യുപിഐ നമ്പർ വിദ്യാർത്ഥിക്ക് കൈമാറുകയും ചെയ്തു. ഈ ഫോൺ സംഭാഷണത്തിന്റെ ഓഡിയോ റെക്കോർഡിംഗും മറ്റ് തെളിവുകളും വിദ്യാർത്ഥി പോലീസിന് കൈമാറിയിട്ടുണ്ട്. പരീക്ഷയ്ക്ക് തൊട്ടുമുമ്പ് വിദ്യാർത്ഥികളുടെ പരിഭ്രാന്തി മുതലെടുത്ത് പണം തട്ടാൻ ലക്ഷ്യമിട്ടുള്ള ആസൂത്രിത ശ്രമമാണിതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും അജ്ഞാതൻ വീഡിയോ കോളിൽ കാണിച്ച ചോദ്യപേപ്പർ യഥാർത്ഥമാണോ അതോ വ്യാജമാണോ എന്ന് പരിശോധിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് National Testing Agency (NTA) സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


