Nagpur Forced Conversion Case investigation by police involving arrests and digital evidence
Nagpur Forced Conversion Case സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്.
Nagpur Forced Conversion Case: പ്രധാന വിവരങ്ങൾ
മഹാരാഷ്ട്രയിലെ നാഗ്പൂരിൽ വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയായ ഇരുപത്തിനാലുകാരിയെ ക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാഗ്പൂർ സ്വദേശികളായ പ്രതികളാണ് പിടിയിലായത്. കഴിഞ്ഞ വർഷം (2025) ഫെബ്രുവരി എട്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വസ്തു ഇടപാടുമായി ബന്ധപ്പെട്ട് സഹായിക്കാമെന്ന് വിശ്വസിപ്പിച്ച് പ്രതികളിൽ ഒരാൾ യുവതിയെ നാഗ്പൂരിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധംകെടുത്തി പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ കാട്ടി ബ്ലാക്ക്മെയിൽ ചെയ്താണ് പ്രതികൾ യുവതിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതും ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കിയതും.
യുവതിയെ ഭീഷണിപ്പെടുത്തി നാഗ്പൂരിലെ കൽമേശ്വറിലേക്ക് കൊണ്ടുപോയി നിർബന്ധിതമായി ചില മതപരമായ ചടങ്ങുകൾ നടത്തിച്ച് മതപരിവർത്തനം ചെയ്തതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. അടുത്തിടെ അവധിക്ക് നാട്ടിലെത്തിയ സൈനികനായ ഭർത്താവിനോട് യുവതി തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞതോടെയാണ് ക്രൂരമായ ഈ സംഭവം പുറംലോകമറിയുന്നത്. കേസിൽ നിലവിൽ മൂന്ന് പ്രതികളെയാണ് പൊലീസ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇതിൽ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മധ്യപ്രദേശിലെ ഛിന്ദ്വാരയിലുണ്ടെന്ന് കരുതുന്ന മൂന്നാമത്തെ പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളുടെ ഫോണുകളിൽ നിന്ന് നിർണായകമായ ഡിജിറ്റൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും, സംഭവത്തിന് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടാകാൻ സാധ്യതയുള്ളതിനാൽ വിപുലമായ അന്വേഷണം പുരോഗമിക്കുകയാണെന്നും നാഗ്പൂർ പൊലീസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
സന്ദർശിക്കാം.
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


