Murari Babu Death News related to former Sabarimala administrative officer
Murari Babu Death News സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്.
Murari Babu Death News: പ്രധാന വിവരങ്ങൾ
ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും കട്ടിളപ്പാളി-സ്വർണ്ണക്കൊള്ള കേസുകളിലെ പ്രതിയുമായ ബി. മുരാരി ബാബു (54) അന്തരിച്ചു. ക്യാൻസർ രോഗബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കോട്ടയം ചങ്ങനാശേരി സ്വദേശിയായ ഇദ്ദേഹത്തിന്റെ സംസ്കാരം ഇന്ന് വൈകിട്ട് പെരുന്നയിലെ വീട്ടുവളപ്പിൽ നടക്കും. 2019-ൽ ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്വർണം കവർന്ന കേസിലെ രണ്ടാം പ്രതിയും കട്ടിളപ്പാളി കേസിലെ ആറാം പ്രതിയുമായിരുന്നു. കേസിൽ അറസ്റ്റിലായ മുരാരി ബാബുവിന് 90 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്.
1994-ൽ പൊലീസിൽ കോൺസ്റ്റബിളായി ജോലിയിൽ പ്രവേശിച്ച മുരാരി ബാബു, പിന്നീട് ആ ജോലി ഉപേക്ഷിച്ചാണ് 1997-ൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭാഗമാകുന്നത്. ഏറ്റുമാനൂർ ക്ഷേത്രത്തിൽ ക്ലർക്കായി സ്ഥിരനിയമനം ലഭിച്ച ഇയാൾ പിന്നീട് ബോർഡിലെ സ്വാധീനം ഉപയോഗിച്ച് ഉയർന്ന പദവികളിലേക്ക് ഉയരുകയായിരുന്നു. 2019-ൽ ശബരിമലയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരിക്കെ, ശ്രീകോവിൽ സ്വർണം പൊതിഞ്ഞ പാളികൾ ചെമ്പാണെന്ന് തെറ്റായി രേഖപ്പെടുത്തിയതും, കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയെക്കൊണ്ട് വീണ്ടും സ്വർണം പൂശിക്കാൻ ദേവസ്വം ബോർഡിന് ശുപാർശ നൽകിയതും മുരാരി ബാബുവായിരുന്നു.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
സന്ദർശിക്കാം.
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


