Medical Ethics Controversy involving Mumbai doctor and viral social media discussion
Medical Ethics Controversy സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്.
Medical Ethics Controversy: പ്രധാന വിവരങ്ങൾ
#SocialMediaControversy #PraneethMore #MumbaiDoctor #KEMHospital #MedicalEthics #StandUpComedy #InstagramApology #TrendingNews #SajalPawar #ViralVideo
ഡേറ്റിംഗിനിടെ കഴിച്ച 370 രൂപയുടെ ബിരിയാണിയെച്ചൊല്ലിയുള്ള ചർച്ചകൾക്ക് പിന്നാലെ, സ്റ്റാൻഡ് അപ്പ് കൊമേഡിയൻ പ്രണീത് മോറെയുടെ ഷോയിൽ നിന്നുള്ള മറ്റൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ കനത്ത വിവാദത്തിന് തിരികൊളുത്തുന്നു. പരിപാടിയിൽ കാണിയായി പങ്കെടുത്ത മുംബൈ കെഇഎം (KEM) ആശുപത്രിയിലെ സേജൽ പവാർ എന്ന യുവ വനിതാ ഡോക്ടർ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ വലിയ വിമർശനങ്ങൾക്കിടയാക്കുന്നത്. മൃതദേഹങ്ങളിൽ ഓട്ടോപ്സി (പോസ്റ്റ്മോർട്ടം) നടത്തുന്നതിനിടെ തമാശകൾ പറയാറുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി, പുരുഷ മൃതദേഹങ്ങളുടെ ജനനേന്ദ്രിയത്തിന്റെ വലിപ്പം അളക്കാറുണ്ടെന്നായിരുന്നു ഡോക്ടറുടെ മറുപടി. ഇതുകേട്ട് അവതാരകനും മറ്റ് കാണികളും ചിരിച്ചെങ്കിലും, സമൂഹമാധ്യമങ്ങളിൽ ഇത് വൻ പ്രതിഷേധത്തിനാണ് കാരണമായിരിക്കുന്നത്.
മൃതദേഹങ്ങളോട് അനാദരവ്; ഒടുവിൽ ഇൻസ്റ്റാഗ്രാമിലൂടെ ക്ഷമാപണം
വൈദ്യശാസ്ത്ര പഠനത്തിലും ഗവേഷണത്തിലും മൃതദേഹങ്ങൾക്ക് (കടാവർ) വലിയ പ്രാധാന്യവും ബഹുമാനവുമാണ് നൽകുന്നതെന്നും, ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായത് മൃതദേഹത്തോടുള്ള കടുത്ത അനാദരവാണെന്നും ചൂണ്ടിക്കാട്ടി മെഡിക്കൽ രംഗത്തുള്ളവർ തന്നെയാണ് രംഗത്തെത്തിയത്. സംഭവത്തിന്റെ വീഡിയോ വൈറലാവുകയും വിമർശനം ശക്തമാവുകയും ചെയ്തതോടെ യുവ ഡോക്ടർ ഇൻസ്റ്റാഗ്രാമിലൂടെ പരസ്യമായി ക്ഷമാപണം നടത്തി. താൻ പറഞ്ഞതിനെ ന്യായീകരിക്കുന്നില്ലെന്നും പരാമർശത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ഡോക്ടർ വ്യക്തമാക്കി. എന്നാൽ, താൻ ഉദ്ദേശിച്ച രീതിയിൽ നിന്ന മാറി മറ്റൊരു തരത്തിലാണ് ആ പരാമർശം വ്യാഖ്യാനിക്കപ്പെട്ടതെന്നും അവർ ഇൻസ്റ്റാഗ്രാം കുറിപ്പിൽ കൂട്ടിച്ചേർത്തു.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
National Medical Commission (NMC)
സന്ദർശിക്കാം.
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


