Malappuram Strong Room Row

മലപ്പുറത്തെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമുകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ. വോട്ടിങ് യന്ത്രങ്ങൾ അതത് മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലും കർശന സുരക്ഷയിലും സീൽ ചെയ്ത് സൂക്ഷിച്ചിരിക്കുകയാണെന്നും, ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടെടുപ്പിന് ഉപയോഗിക്കാത്ത റിസർവ് മെഷീനുകൾ ചട്ടപ്രകാരം മാറ്റുന്നത് പതിവ് നടപടി മാത്രമാണെന്നും, തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദ്ദേശങ്ങൾ പാലിച്ചാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നതെന്നും കളക്ടർ കൂട്ടിച്ചേർത്തു. നേരത്തെ, സ്ട്രോങ് റൂമുകൾ തുറക്കാൻ കളക്ടർ നിർദ്ദേശം നൽകിയെന്ന് ആരോപിച്ച് യുഡിഎഫ് രംഗത്തെത്തിയിരുന്നു. യാതൊരു ചട്ടവും പാലിക്കാതെയാണ് കളക്ടർ പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച യുഡിഎഫ്, അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ത്രിതല സുരക്ഷയോടെ വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതമാണെന്ന് അധികൃതർ ഉറപ്പിച്ചു പറയുന്നു.

About The Author


