Light Metro Kerala project announced for Thiruvananthapuram and Kozhikode urban transport development
Light Metro Kerala പദ്ധതിയിലൂടെ സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ പൊതുഗതാഗത സംവിധാനത്തിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിടുന്നതായി ബജറ്റ് പ്രഖ്യാപനം വ്യക്തമാക്കുന്നു.
നഗര ഗതാഗത വികസനത്തിന് പുതിയ ദിശ | Light Metro Kerala
തലസ്ഥാന നഗരിയായ തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ പദ്ധതികൾ നടപ്പിലാക്കുമെന്ന് പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇരു നഗരങ്ങളെയും അടിസ്ഥാന സൗകര്യ വികസനത്തിൽ മുൻപന്തിയിൽ എത്തിക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കാലാകാലങ്ങളായി മുൻ സർക്കാരുകൾ വാഗ്ദാനം ചെയ്യുകയും എന്നാൽ പ്രാവർത്തികമാക്കാൻ കഴിയാതെ പോവുകയും ചെയ്ത ഈ സ്വപ്ന പദ്ധതികൾ ഈ സർക്കാർ യാഥാർത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 20 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
തിരുവനന്തപുരത്തെ മെട്രോ റെയിലിന്റെ അന്തിമ പദ്ധതിരേഖ അടുത്തയാഴ്ച സർക്കാരിന് സമർപ്പിക്കാനിരിക്കെയാണ് ഈ നിർണായക പ്രഖ്യാപനം. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാലുടൻ കേന്ദ്രാനുമതിക്കായി ഇത് സമർപ്പിക്കും. പാപ്പനംകോട് മുതൽ കഴക്കൂട്ടം വഴിയും, അവിടെ നിന്ന് ടെക്നോപാർക്ക് വഴി ഈഞ്ചയ്ക്കൽ വരെയുമുള്ള 31 കിലോമീറ്റർ നീളുന്ന പൂർണ്ണമായും എലിവേറ്റഡ് ആയ പാതയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്തിരിക്കുന്നത്. ഏകദേശം 10,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി കൊച്ചി മെട്രോയുടെ മാതൃകയിൽ കേന്ദ്ര-സംസ്ഥാന വിഹിതവും വായ്പയും ഉപയോഗിച്ചാകും പൂർത്തിയാക്കുക. ഭാവിയിൽ ഇത് ആറ്റിങ്ങൽ, നെയ്യാറ്റിൻകര ഭാഗങ്ങളിലേക്ക് നീട്ടാനും സാധിക്കും.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Kochi Metro Rail Limited സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


