KP Sasikala Facebook Post responding to SFI state president M Shivaprasad
KP Sasikala Facebook Post കേരള രാഷ്ട്രീയത്തിലെ പുതിയ വാക്പോരിന് വഴിവെച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ പരസ്പര വിമർശനങ്ങൾ ശക്തമായതോടെ വിഷയം വീണ്ടും രാഷ്ട്രീയ ചർച്ചകളിൽ ഇടംപിടിക്കുകയാണ്.
ഫേസ്ബുക്ക് വാക്പോരിന് പിന്നാലെ രാഷ്ട്രീയ ചർച്ചകൾ | KP Sasikala Facebook Post
#KPSashikala #MShivaprasad #SFI #HinduAikyaVedi #VDSatheesan #KeralaPolitics #FacebookWar #KeralaNews
മുഖ്യമന്ത്രി വി.ഡി. സതീശനുമായി ഹിന്ദു ഐക്യവേദി നേതാക്കൾ കൂടിക്കാഴ്ച നടത്തിയതിനെച്ചൊല്ലി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദും കെ.പി. ശശികലയും തമ്മിൽ രൂക്ഷമായ ഫേസ്ബുക്ക് പോര്. വർഗീയത പറയുന്നവർക്ക് പരവതാനി വിരിക്കില്ലെന്ന് പറഞ്ഞ വി.ഡി. സതീശൻ കേരളത്തെ വിഴുങ്ങാൻ കാത്തിരിക്കുന്ന വർഗീയ വിഷങ്ങളെ ക്ഷണിച്ച് വരുത്തി പാലൂട്ടുകയാണെന്നും, സതീശൻ ആർഎസ്എസിന്റെ ദത്ത് പുത്രനാണെന്നുമായിരുന്നു ശിവപ്രസാദിന്റെ ആക്ഷേപം. ഇതിന് മറുപടിയായാണ് “മോനേ ശിവപ്രസാദാ…” എന്ന് അഭിസംബോധന ചെയ്തുകൊണ്ട് കടുത്ത ഭാഷയിലുള്ള ഫേസ്ബുക്ക് പോസ്റ്റുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല രംഗത്തെത്തിയത്. മുൻപ് ഇടതുപക്ഷ നേതാക്കൾ മുഖ്യമന്ത്രിമാരായിരുന്നപ്പോഴും തങ്ങൾ പലവട്ടം പോയി കണ്ടിട്ടുണ്ടെന്ന് ശശികല ശിവപ്രസാദിനെ ഓർമ്മിപ്പിച്ചു.
ഇടതുപക്ഷത്തിന്റെ മുൻകാല രാഷ്ട്രീയ നിലപാടുകളെയും ചരിത്രത്തെയും കൂട്ടിക്കലർത്തിയാണ് ശശികല ശിവപ്രസാദിന് മറുപടി നൽകിയത്. മദനിയെ കാത്ത് ഇടതുപക്ഷ നേതാക്കൾ വേദിയിൽ തൊഴുതുനിന്നപ്പോഴും, മദനിയുടെ ഫ്ലെക്സ് സഖാക്കളുടെ തലയിൽ കയറ്റിവെച്ചപ്പോഴും ശിവപ്രസാദിന് ഈ അസുഖം ഉണ്ടായിരുന്നില്ലെന്ന് ശശികല പരിഹസിച്ചു. കാന്തപുരത്തെയും പാണക്കാടിനെയും സമസ്തകളെയും കേരള രാഷ്ട്രീയം കെട്ടിപ്പിടിച്ചപ്പോൾ ശിവപ്രസാദ് ഇങ്ക് കുറുക്ക് കഴിക്കുകയായിരുന്നുവെന്നും, മുൻപ് ഒരു കൊടും തീവ്രവാദിക്കായി 140 എംഎൽഎമാരും ചേർന്ന് നിയമസഭയിൽ പ്രമേയം പാസാക്കിയ ചരിത്രമുണ്ടെന്നും അവർ കുറിച്ചു. ഇടതുപക്ഷത്തിന് ബംഗാളിലും ത്രിപുരയിലും ജനങ്ങൾ നൽകിയ അതേ ‘മരുന്ന്’ ഇത്തിരി വൈകിയാലും കേരളത്തിലും കൃത്യമായി കിട്ടുമെന്നും, അതോടെ ശിവപ്രസാദിന്റെ അസുഖം പൂർണ്ണമായും മാറുമെന്നും ശശികല ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Facebook സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


