Koyilandy Murder Case suspect arrested by Kerala Police in Koyilandy
Koyilandy Murder Case സംബന്ധിച്ച അന്വേഷണത്തിൽ നിർണായക മുന്നേറ്റമായി പ്രതിയായ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന്റെ പശ്ചാത്തലവും കാരണവും കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.
പൊയിൽകാവ് കൊലപാതകത്തിൽ അന്വേഷണം ശക്തം | Koyilandy Murder Case
കൊയിലാണ്ടിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: ഭർത്താവ് പിടിയിൽ
#Koyilandy #KoyilandyNews #CrimeNews #KeralaNews #BreakingNews #MurderCase #KeralaPolice
കൊയിലാണ്ടി പൊയിൽകാവ് സ്വദേശിനി സുധയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുട്ടികൃഷ്ണൻ പോലീസ് കസ്റ്റഡിയിൽ. ഇന്ന് വൈകുന്നേരത്തോടെ കൊയിലാണ്ടി ബീവറേജിൽ മദ്യം വാങ്ങാൻ ക്യൂ നിൽക്കുന്നതിനിടെയാണ് പ്രതിയെ പോലീസ് തന്ത്രപരമായി പിടികൂടിയത്. പൊയിൽകാവ് ബീച്ചിന് സമീപത്തെ നാലുസെന്റ് കോളനിയിൽ ഇന്ന് രാവിലെയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പുതിയ വീടിന്റെ നിർമ്മാണം നടക്കുന്നതിനാൽ സമീപത്തെ താൽക്കാലിക ഷെഡിലായിരുന്നു ദമ്പതികൾ താമസിച്ചിരുന്നത്. ഇവിടെ വെച്ച് കുട്ടിക്കൃഷ്ണൻ വാക്കത്തി ഉപയോഗിച്ച് സുധയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. നിലവിൽ കസ്റ്റഡിയിലുള്ള പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണെന്നും കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്നും പോലീസ് അറിയിച്ചു.
തൊഴിലുറപ്പ് ജോലിക്കായി സുധയെ വിളിക്കാൻ സഹപ്രവർത്തകർ വീട്ടിലെത്തിയപ്പോഴാണ് കൊലപാതകവിവരം പുറംലോകമറിയുന്നത്. സുധയെ കാണാത്തതിനെ തുടർന്ന് ഷെഡിൽ നടത്തിയ പരിശോധനയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്ന് തന്നെ കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന വാക്കത്തിയും പോലീസ് കണ്ടെടുത്തു. തുടർന്ന് നാട്ടുകാരും വാർഡ് മെമ്പറും വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർനടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Kerala Police സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


