Konni Leopard Attack in residential area
പത്തനംതിട്ട കോന്നി കുളത്തുമണ്ണിൽ പുലി ഇറങ്ങി പശുക്കിടാവിനെ പിടികൂടി. (Konni Leopard Attack) കഴിഞ്ഞ ദിവസം രാത്രി കുളത്തുമൺ സ്വദേശിയുടെ പുരയിടത്തിൽ കെട്ടിയിട്ടിരുന്ന പശുക്കിടാവിനെയാണ് പുലി ആക്രമിച്ചു കൊന്നത്. ആക്രമണത്തിന് ശേഷം പശുക്കിടാവിന്റെ പകുതിയോളം ഭാഗം പുലി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ജനവാസ മേഖലയിൽ പുലി ഇറങ്ങിയതോടെ കുളത്തുമണ്ണും പരിസര പ്രദേശങ്ങളും വൻ ആശങ്കയിലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് ക്യാമറകൾ സ്ഥാപിക്കണമെന്നും പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ പോലും ഭയക്കുന്ന സാഹചര്യത്തിലാണ് നിലവിൽ പ്രദേശവാസികൾ.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Kerala Forest Department
സന്ദർശിക്കാം.


