Kochi Metro Phase 2 construction progress and Pink Line development in Kochi
Kochi Metro Phase 2 സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്.
Kochi Metro Phase 2: പ്രധാന വിവരങ്ങൾ
#KochiMetro #KochiMetroPhase2 #KMRL #KochiDevelopment #PinkLineMetro #KochiUpdates #KeralaInfrastructure #MetroConstruction #KochiNews #PublicTransport
കൊച്ചി മെട്രോയുടെ രണ്ടാംഘട്ട (പിങ്ക് ലൈൻ) പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുകയാണെന്ന് കെ.എം.ആർ.എൽ. അറിയിച്ചു. നിലവിൽ പ്രതിദിനം 25 മുതൽ 30 മീറ്റർ വരെ പാത നിർമാണം പൂർത്തിയാക്കുന്നുണ്ട്. മഴക്കാലത്തിനു ശേഷം കാലാവസ്ഥ അനുകൂലമാകുന്നതോടെ ഇത് 55 മീറ്ററായി വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സ്റ്റേഷനുകളുമായി ബന്ധപ്പെട്ട പൈലിങ്, പൈൽ ക്യാപ് നിർമാണം ഉൾപ്പെടെയുള്ള ഫൗണ്ടേഷൻ ജോലികൾ പൂർത്തിയായിക്കഴിഞ്ഞു. പാതയ്ക്കായുള്ള പൈലിങ് ജോലികളുടെ 85 ശതമാനവും പൂർത്തിയായിട്ടുണ്ട്. കൂടാതെ, ഏകദേശം 3.5 കിലോമീറ്റർ സൂപ്പർസ്ട്രക്ചർ സ്ഥാപിച്ച് ട്രാക്ക് ഒരുക്കാനും സജ്ജമാക്കിയിട്ടുണ്ട്. 2027 ജൂണോടെ നിർമാണം പൂർത്തിയാക്കി, കമ്മിഷനിങ് നടപടികൾക്ക് ശേഷം 2027 ഓഗസ്റ്റിൽ സർവീസ് ആരംഭിക്കാനാണ് കെ.എം.ആർ.എൽ. ലക്ഷ്യമിടുന്നത്.
നിരവധി വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് പദ്ധതി ഈ ഘട്ടത്തിലേക്ക് എത്തിയത്. വിദേശ ധനസഹായത്തിനുള്ള അനുമതികൾ ലഭിക്കാൻ ഒന്നര വർഷത്തോളം വൈകിയെങ്കിലും, ആ സമയമത്രയും ഡിസൈൻ-തയ്യാറെടുപ്പ് ജോലികളുമായി കെ.എം.ആർ.എൽ. മുന്നോട്ടുപോയി. സിവിൽ ലൈൻ ഭാഗത്തെ ഇന്ത്യൻ ഓയിൽ-അദാനി ഗ്യാസ് പൈപ്പ് ലൈൻ മാറ്റുന്നതിലെ താമസം, ജല അതോറിറ്റിയുടെയും കെ.എസ്.ഇ.ബി.യുടെയും ലൈനുകൾ മാറ്റിസ്ഥാപിക്കൽ, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കോടതിക്കേസുകൾ എന്നിവ നിർമാണത്തെ ബാധിച്ചിരുന്നു. ജെ.എൽ.എൻ. സ്റ്റേഡിയം മുതൽ പാലാരിവട്ടം വരെയുള്ള ഭാഗത്തെ അവസാന ഘട്ട ഭൂമി 2026 മാർച്ചിലാണ് ലഭ്യമായത്. ഈ പ്രതിസന്ധികളെയെല്ലാം പ്രത്യേക എൻജിനിയറിങ് പരിഹാരങ്ങളിലൂടെയും വിവിധ ഏജൻസികളുടെ ഏകോപനത്തിലൂടെയും മറികടന്ന് ഇപ്പോൾ പൈലിങ് ജോലികൾ വേഗത്തിൽ പുരോഗമിക്കുകയാണ്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Kochi Metro Rail Limited (KMRL)
സന്ദർശിക്കാം.
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


