Kerala Vegetable Prices surge in local markets due to monsoon and production decline
Kerala Vegetable Prices വർധിച്ചതോടെ സംസ്ഥാനത്തെ ഉപഭോക്താക്കൾക്ക് നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതും കൂടുതൽ ചെലവേറിയതായി മാറുകയാണ്. വിപണിയിലെ വിതരണക്കുറവും ഗതാഗതച്ചെലവിലെ വർധനയും വിലക്കയറ്റത്തിന് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നു.
വിതരണക്കുറവും വിപണി സമ്മർദ്ദവും | Kerala Vegetable Prices
#VegetablePriceHike #PriceRiseKerala #Inflation #MonsoonEffect #FuelPriceHike #CommonManCrisis #KeralaMarketUpdates
സംസ്ഥാനത്ത് സാധാരണക്കാരന്റെ കുടുംബബഡ്ജറ്റ് തകിടംമറിച്ചുകൊണ്ട് പച്ചക്കറി വില പിടിതരാതെ കുതിച്ചുയരുന്നു. മൺസൂൺ മഴയിലുണ്ടായ കുറവും പ്രധാന ഉൽപ്പാദനകേന്ദ്രങ്ങളിൽ വിളവെടുപ്പ് വൈകുന്നതുമാണ് വിപണിയിൽ പെട്ടെന്നുള്ള ഈ വിലക്കയറ്റത്തിന് കാരണമായിരിക്കുന്നത്. തക്കാളി, കാബേജ്, ക്യാരറ്റ്, ബീൻസ്, കോളിഫ്ലവർ, ചെറിയുള്ളി തുടങ്ങിയ നിത്യോപയോഗ പച്ചക്കറികൾക്കെല്ലാം ജനങ്ങൾക്ക് കൈപൊള്ളുന്ന വിലയാണ് നിലവിലുള്ളത്. ഊട്ടിയിൽ നിന്നുള്ള നല്ലയിനം ബീൻസിന് കിലോയ്ക്ക് 90 രൂപ വരെയായപ്പോൾ, ബീറ്റ്റൂട്ട് വില 70 രൂപയിലെത്തി. ക്യാരറ്റ്, അമരക്ക, ചെറിയുള്ളി എന്നിവയുടെ വില 50 മുതൽ 70 രൂപ വരെയായി വർദ്ധിച്ചിരിക്കുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വെറും 20 രൂപയുണ്ടായിരുന്ന തക്കാളിയുടെ വില ഇപ്പോൾ 40 മുതൽ 52 രൂപ വരെയായി ഉയർന്നു കഴിഞ്ഞു. ഇഞ്ചി വില കിലോയ്ക്ക് 100 രൂപയിലെത്തിയതായും വരും ദിവസങ്ങളിൽ ഇത് ഇനിയും കൂടിയേക്കുമെന്നുമാണ് വ്യാപാരികൾ നൽകുന്ന സൂചന. എല്ലാ വർഷവും സീസൺ സമയങ്ങളിൽ പച്ചക്കറിക്ക് വില കൂടാറുണ്ടെങ്കിലും പിന്നീട് കുറയുന്നതായിരുന്നു പതിവ്. എന്നാൽ ഇത്തവണ ഉൽപ്പാദനം കുത്തനെ ഇടിഞ്ഞതിനാൽ വില താഴോട്ട് വരാത്തത് ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറികൾ എത്തുന്ന കർണാടകയിലെ മൈസൂരു, തമിഴ്നാട്ടിലെ മേട്ടുപ്പാളയം, തലവാടി, ഒട്ടൻഛത്രം തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതാണ് ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. നിലവിൽ വിപണിയിൽ ഉണ്ടമുളകിന് 65 രൂപയും, വെളുത്തുള്ളിക്ക് 175 രൂപയും, ഉരുളക്കിഴങ്ങിന് 60 രൂപയുമാണ് മൊത്തവില. സവാള 40, കയ്പ്പക്ക 30, വഴുതിന 35, പയർ 30 എന്നിങ്ങനെയാണ് മറ്റ് പച്ചക്കറികളുടെ പുതിയ മൊത്തവില നിലവാരം. ഇത് ചില്ലറ വ്യാപാരികളിലേക്ക് എത്തുമ്പോൾ വില ഇനിയും വലിയ തോതിൽ ഉയരുമെന്നത് ഉറപ്പാണ്. പച്ചക്കറി ഉൽപ്പാദനത്തിലെ കുറവിന് പുറമെ, രാജ്യത്ത് തുടർച്ചയായുണ്ടാകുന്ന ഇന്ധനവില വർദ്ധനവ് ചരക്കുനീക്കത്തിനുള്ള ചെലവ് കുത്തനെ കൂട്ടിയതും വിലക്കയറ്റത്തിന് ആക്കം കൂട്ടി. മേയ് മാസത്തിൽ മാത്രം 15, 20, 23, 25 തീയതികളിലായി നാല് തവണയാണ് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചത്. മേയ് 15-ന് ഒറ്റയടിക്ക് മൂന്ന് രൂപ കൂട്ടിയതിന് പിന്നാലെ തുടർന്നുള്ള ദിവസങ്ങളിലും വലിയ തോതിലുള്ള വിലവർദ്ധനവാണ് ഉണ്ടായത്. പാചകവാതക വിലവർദ്ധനവിന് പിന്നാലെ ഇന്ധനവിലയും പച്ചക്കറിവിലയും ഒരുപോലെ കുതിച്ചുയരുന്നത് ജനജീവിതം പൂർണ്ണമായും ദുസ്സഹമാക്കുകയാണ്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Department of Agriculture & Farmers Welfare സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


