Students at Pang school after crisis with new teacher recruitment plan announced
സംസ്ഥാനത്തെ സ്കൂൾ പരീക്ഷാഫല പ്രഖ്യാപന തീയതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷാഫലം മെയ് മൂന്നാം വാരവും ഹയർസെക്കണ്ടറി ഫലം മെയ് 25-നും പ്രഖ്യാപിക്കും. ഏപ്രിൽ 16 മുതൽ മെയ് 2 വരെയാണ് എസ്എസ്എൽസി മൂല്യനിർണയം നടക്കുക. സ്കൂൾ പ്രവേശനത്തിനായി യാതൊരുവിധ പ്രവേശന പരീക്ഷകളും നടത്താൻ പാടില്ലെന്ന് മന്ത്രി കർശന നിർദ്ദേശം നൽകി. അടുത്ത അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് നടക്കും. കടുത്ത വേനൽ ചൂട് പരിഗണിച്ച് അവധിക്കാല ക്ലാസുകൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയുണ്ടാകും. സ്കൂൾ അറ്റകുറ്റപ്പണികൾ മെയ് 30-നകം പൂർത്തിയാക്കണം. ഇന്റർണൽ മാർക്കുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ വിഷയം പഠിപ്പിക്കുന്ന അധ്യാപകരെ ഉൾപ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിക്കും. ഗൾഫ് മേഖലയിലെ പ്രതികൂല സാഹചര്യം മൂലം അവിടെ പരീക്ഷകൾ റദ്ദാക്കേണ്ടി വന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
Read more Kerala news updates on Media7.
Kerala Education Department official website


