Kerala heat alert shock

സംസ്ഥാനത്ത് വേനൽചൂട് റെക്കോർഡ് വേഗത്തിൽ വർധിക്കുന്നു. വരും ദിവസങ്ങളിൽ ചൂട് കഠിനമാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് പാലക്കാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് മുതൽ ഏപ്രിൽ 13 വരെ പാലക്കാട് ജില്ലയിൽ താപനില 40°C വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. പാലക്കാടിന് പിന്നാലെ കൊല്ലം ജില്ലയിലും സ്ഥിതി ആശങ്കാജനകമാണ്; ഇവിടെ താപനില 39°C വരെ എത്തിയേക്കാം. സാധാരണ താപനിലയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ വർധനവാണ് പലയിടങ്ങളിലും രേഖപ്പെടുത്തുന്നത്. പാലക്കാടിനും കൊല്ലത്തിനും പുറമെ മറ്റ് ജില്ലകളിലും കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ താപനില 37°C വരെയും, തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 36°C വരെയും ഉയരാൻ സാധ്യതയുണ്ട്. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ സാന്നിധ്യം കാരണം അനുഭവപ്പെടുന്ന ചൂട് (Heat Index) യഥാർത്ഥ താപനിലയേക്കാൾ കൂടുതലായിരിക്കുമെന്നും, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവിഭാഗം നിർദ്ദേശിക്കുന്നു. നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

About The Author


