Kerala Gold Rate update showing decline in gold price and latest market rates
Kerala Gold Rate സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്.
Kerala Gold Rate: പ്രധാന വിവരങ്ങൾ
കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലെ ഉയർച്ചയ്ക്ക് ശേഷമാണ് വിപണിയിൽ ഇന്ന് വിലക്കുറവ് ദൃശ്യമായത്. ഒരു പവൻ സ്വർണത്തിന് 200 രൂപയും ഒരു ഗ്രാം സ്വർണത്തിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,10,800 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 13,850 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 1,11,000 രൂപയായിരുന്നു വില. വരും ദിവസങ്ങളിലും വിപണിയിൽ വിലയിടിവ് തുടരുമെന്നാണ് ഈ രംഗത്തുള്ളവർ നൽകുന്ന സൂചന.
ജൂൺ മാസം ആരംഭിച്ചതിന് ശേഷം സ്വർണവിലയിൽ വൻ വത്യാസങ്ങളാണ് പ്രകടമാകുന്നത്. ഈ മാസം ഇതുവരെ മാത്രമായി സ്വർണവിലയിൽ 4,000 രൂപയ്ക്കടുത്താണ് കുറവുണ്ടായിരിക്കുന്നത്. ജൂൺ ഒന്നിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,14,560 രൂപയായിരുന്നു. അവിടെ നിന്നാണ് ഇപ്പോൾ പവൻ വില 1,10,800-ലേക്ക് എത്തിയത്. അതേസമയം, സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഒരു ഗ്രാം വെള്ളിയുടെ വില മാറ്റമില്ലാതെ 265 രൂപയായി തന്നെ തുടരുകയാണ്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Indian Bullion and Jewellers Association
സന്ദർശിക്കാം.
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


