Kerala Financial Whitepaper report discussion
കേരളത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതിയും നിലവിലുള്ള ധനപ്രതിസന്ധിയുടെ ആഴവും ജനങ്ങളെ ബോധ്യപ്പെടുത്താൻ സംസ്ഥാന സർക്കാർ ധവളപത്രം പുറത്തിറക്കുന്നു (Kerala Financial Whitepaper). മുഖ്യമന്ത്രി വി. ഡി. സതീശന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് തയാറാക്കാൻ പ്രത്യേക വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയത്. മുൻ കാബിനറ്റ് സെക്രട്ടറി ഡോ. കെ. എം. ചന്ദ്രശേഖർ അധ്യക്ഷനായ സമിതിയാണ് ധവളപത്രം തയാറാക്കുന്നത്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Kerala Finance Department
സന്ദർശിക്കാം.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായ ധനമാനേജ്മെന്റിലെ പാളിച്ചകളും കടബാധ്യതകളും കാരണം ഖജനാവ് കടുത്ത പ്രതിസന്ധിയിലാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. എന്നാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക നില അപകടകരമായ അവസ്ഥയിലല്ലെന്നും ട്രഷറിയിൽ ആവശ്യത്തിന് പണമുണ്ടെന്നുമാണ് മുൻ ധനമന്ത്രി കെ. എൻ. ബാലഗോപാൽ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ വാദം. ഈ സാഹചര്യത്തിലാണ് വ്യക്തത വരുത്താൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചത്.
ഇവിടെ കാണുക
അഡീഷണൽ ചീഫ് സെക്രട്ടറി (ഫിനാൻസ്) കെ. ആർ. ജ്യോതിലാൽ കൺവീനറായ സമിതിയിൽ പ്രമുഖ സാമ്പത്തിക വിദഗ്ധരായ ഡോ. നാരായണൻ, സിഡിഎസ് ഡയറക്ടർ ഡോ. വീരമണി എന്നിവരാണ് മറ്റ് അംഗങ്ങൾ. ജൂൺ ആദ്യവാരത്തോടെ ഈ ധവളപത്രം ജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഇലക്ഷൻ കാലത്ത് പ്രഖ്യാപിച്ച ‘ഇന്ദിരാ ഗ്യാരന്റി’ ഉൾപ്പെടെയുള്ള ജനക്ഷേമ പദ്ധതികൾ വരുംദിവസങ്ങളിൽ എങ്ങനെ നടപ്പിലാക്കണം, നിലവിലെ വരുമാന സ്രോതസ്സുകൾ എന്തൊക്കെയാണ്, വായ്പാ പരിധികൾ എത്രത്തോളമുണ്ട് തുടങ്ങിയ കാര്യങ്ങൾക്ക് വ്യക്തമായ ഒരു റോഡ് മാപ്പ് തയാറാക്കാൻ ഈ ധവളപത്രം സഹായിക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായും മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലും കേരളത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു.


